മഞ്ചേശ്വരത്ത് കട കുത്തിത്തുറന്ന് മോഷണം; 17കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യാവറിലെ അബൂബക്കര്‍ സിദ്ദിഖ് (18), മഞ്ചേശ്വരത്തെ അഹമ്മദ് നിസാമുദ്ദീന്‍ (18), 17കാരന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്തെ കട കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടിച്ചത്.

മഞ്ചേശ്വരം പദവിലെ അബൂബക്കര്‍ സിദ്ദിഖിന്റെ കട കുത്തിത്തുറന്ന് 500 രൂപ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications