കൊട്ടാരക്കരയിൽ ജ്വല്ലറിയിൽ മോഷണം: എട്ട് പവനുമായി മുങ്ങിയ യുവാവ് അറസ്‌റ്റില്‍, ജ്വല്ലറിയില്‍ നാടകം!!
കൊല്ലം: ജ്വല്ലറിയിൽ നിന്ന് എട്ട് പവന്റെ ആഭരണങ്ങൾ കവർന്ന് സ്‌കൂട്ടറിൽ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കായംകുളം സ്വദേശി ഹരികൃഷ്‌ണനെയാണ് (24) കൊട്ടാരക്കര പൊലീസ് ഇന്നലെ രാത്രി കൃഷ്‌ണപുരത്തെ ഭാര്യവീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. ഉച്ചയ്‌ക്ക് 12 ഓടെ കൊട്ടാരക്കര ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഒടുവിൽ മോഷണത്തിൽ കലാശിച്ചത്. സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിന് താൻ നല്‍കാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങൾ എടുക്കാനെന്ന വ്യാജേനയാണ് യുവാവ് എത്തിയത്.
മാന്യമായ വസ്‌ത്രധാരണവും ആകർഷകമായ പൊരുമാറ്റവും വാക്‌ചാതുരിയും കൊണ്ട് ജ്വല്ലറി ഉടമയുടെ ഭാര്യയെ കൈയിലെടുത്തു. വിവാഹത്തിന് സഹോദരിയും കുടംബവും ഇവിടെ നിന്ന് സ്വർണം എടുക്കുമെന്നുവരെ കട ഉടമയുടെ ഭാര്യയെ വിശ്വസിപ്പിച്ചു. ഇതിനിടെ കല്യാണ പെണ്ണിനോടെന്ന വ്യാജേന ആഭരണത്തിന്റ മോഡൽ സംബന്ധിച്ച് ഫോണിലൂടെ അഭിപ്രായം തേടുന്ന നാടകവും ഹരികൃഷ്‌ണൻ പുറത്തെടുത്തു.

ഹരികൃഷ്‌ണന് കുടിക്കാൻ വെള്ളം വേണമോയെന്ന് സ്‌ത്രീ അന്വേഷിച്ചു. ചൂട് ചായ കിട്ടിയാൽ നന്നായിരിക്കുമെന്ന് യുവാവ് മറുപടി പറഞ്ഞു. കടയോട് ചേർന്ന് തന്നെയാണ് വീട്. മാത്രമല്ല കടയുടെ മുന്നിൽ ഭർത്താവ് മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയുമായിരുന്നു. എന്നാൽ ഫോൺ ചെയ്യാനെന്ന വ്യാജേന യുവാവ് പല വട്ടം ഫാേണുമായി കടയ്‌ക്കകത്ത് നിന്ന് ഇറങ്ങിയും കയറിയും നിന്നതിനാൽ ട്രേയിൽ എടുത്തുവച്ച സ്വർണവുമായി ഇയാൾ പുറത്തിറങ്ങി സ്‌കൂട്ടറിൽ പോയത് സ്‌ത്രീയുടെ ഭർത്താവ് ഗൗനിച്ചില്ല. അഞ്ച് മിനിറ്റിനകം സ്‌ത്രീ ചായയുമായി വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. സുരക്ഷാകാമറയിൽ നിന്ന് വാഹനത്തിന്റെ നമ്പർ മനസിലാക്കിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം












Click it and Unblock the Notifications