അര്‍ദ്ധനഗ്നത ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ കള്ളന് നാണം, ഒടുവില്‍ മുണ്ടുടുത്ത് ക്യാമറയും അടിച്ചുമാറ്റി
അര്‍ദ്ധനഗ്നനായി മോഷണത്തിനിറങ്ങിയ കള്ളന് ക്യാമറയക്ക് മുന്നില്‍ ഒടുക്കത്തെ നാണം. ഒടുവില്‍ മോഷണത്തിന് കയറിയ സ്ഥാപനത്തില്‍ കണ്ട കള്ളിമുണ്ട് എടുത്ത് ധരിച്ച കളളന്‍ ക്യാമറയും അടിച്ചുമാറ്റിയാണ് കടന്നു കളഞ്ഞത്. പത്തനംതിട്ട റാന്നിയിലാണ് സംഭവം.
പ്രളയദുരിതത്തില്‍ സര്‍ക്കാറില്‍ നിന്നും നഷ്ടംപരിഹാരം ആവശ്യപ്പെട്ട് റവന്യൂ ടവറിന് സമീപം നിരാഹാരസമരം നടത്തുന്ന തോട്ടമണ്‍ ഇടശേരില്‍ എബി സ്റ്റീഫന്റെ ബേക്കറിയിലാണ് മോഷണം നടന്നത്. ചില്ലറത്തുട്ടുകളും ബേക്കറിസാധനങ്ങളും മോഷ്ടിച്ച കള്ളന്‍ സമീപത്തുണ്ടായിരുന്ന ക്യാമറയും മോഷ്ടിച്ചു.
കടയില്‍ സ്ഥാപിച്ചിടുള്ള സിസിടിവി ക്യാമറിയില്‍ തന്റെ ചിത്രം പതിയുന്നുണ്ടെന്ന് മനസ്സിലാക്കിയ കള്ളന്‍ തന്റെ അര്‍ധ നന്ധത മറക്കാന്‍ കടയിലെ തൊഴിലാളികള്‍ ഉപയോഗിക്കുന്ന കള്ളിമുണ്ട് ഉടുത്ത് ക്യാമറ പൊട്ടിച്ചെടുക്കുകായിരുന്നു. സിസിടിവി ദൃശ്യങ്ങല്‍ സഹിതം കടയുടമ പോലീസില്‍ പരാതി നല്‍കി.













Click it and Unblock the Notifications