Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇരയെ വിവാഹം കഴിച്ചോളാം'; പെണ്‍കുട്ടിക്ക് പിന്നാലെ റോബിന്‍ വടക്കുംചേരിയും സുപ്രീം കോടതിയില്‍

ദില്ലി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയായ പെണ്‍കുട്ടി സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. റോബിന്‍ വടക്കുഞ്ചേരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇതേ ആവശ്യം ഉന്നയിച്ച് റോബിന്‍ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവാഹത്തിനായി തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ജസ്റ്റിസ് വിനീത് സരണ്‍ അധ്യക്ഷനായ ബെഞ്ത് നാളെ പരിഗണിക്കും. വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയും റോബിന്‍ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

kerala

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം പിഴയുമാണ് തലശേരി പോക്‌സോ കോടതി ശിക്ഷവിധിച്ചത്. അതേസമയം, പീഡനക്കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാനുളള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണ് എന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഒരു കുട്ടിയുമുണ്ട്.

2016ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. സംഭവം കേസായതോടെ 2017ല്‍ ആണ് റോബിന്‍ വടക്കുഞ്ചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വ്ഗാദാനം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടി പ്രസവിച്ചത് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

അതേസമയം, പെണ്‍കുട്ടി വടക്കുംചേരിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. പ്രതിയുമായുളള ലൈംഗിക ബന്ധം തന്റെ സമ്മത പ്രകാരമായിരുന്നു എന്നാണ് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയെ സംരക്ഷിക്കാമെന്നും പ്രതി റോബിന്‍ വടക്കുംചേരിയും കോടതിയെ അറിയിച്ചു. എന്നാലിത് ഹൈക്കോടതി തളളി. ലൈംഗിക പീഡനക്കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Recommended Video

cmsvideo
    കൊട്ടിയൂർ പീഡനം: പ്രതിയായ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+