റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്നും പുറത്താക്കി വത്തിക്കാന്‍
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ സഭയില്‍ നിന്ന് പുറത്താക്കി. മാര്‍പാപ്പയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. മാനന്തവാടി രൂപതാവൈദികനായിരുന്നു റോബിന്‍ വടക്കുംചേരിയെ നേരത്തേ രൂപതാ അധ്യക്ഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.

കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ എംജെഎംഎച്ച്എസ്എസ് ലോക്കൽ മാനേജരുമായിരുന്നു റോബിന്‍ വടക്കുംചേരി. പീഡന കേസിന് പിന്നാലെ സഭ വടക്കുംചേരിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2017 തുടക്കത്തില്‍ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ സഭ നിയോഗിച്ചിരുന്നു. തുടര്‍ന്ന് 2019 ല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പ്രസവിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പള്ളിയിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ കംപ്യൂട്ടറിൽ ഡാറ്റാ എൻട്രി നടത്താൻ മുറിയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കേസില്‍ വടക്കുചേരിക്ക് 60 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷ രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.












Click it and Unblock the Notifications