കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂർ പീഡനക്കേസ്: ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഫാ. റോബിൻ വടക്കുഞ്ചേരി

Google Oneindia Malayalam News

കൊച്ചി: വിവാദമായ കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഫാ. റോബിൻ വടക്കുഞ്ചേരി. പീഡനത്തിനിരയായി പ്രസവിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനും സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടിക്കൊണ്ടാണ് ഫാ. റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. പെൺകുട്ടിയും സമാന ആവശ്യവുമായി അപേക്ഷ നൽകിയതോടെ കോടതി ഇത് സംബന്ധിച്ച് പോലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതോടെ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ശക്തം, ഇന്ന് 100ലധികം പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധതിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ശക്തം, ഇന്ന് 100ലധികം പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കുറ്റം ചുമത്തിയാണ് മാനന്തവാടി രൂപത വൈദികനായിരുന്ന റോബിനെ ശിക്ഷിച്ചത്. കൊട്ടിയൂരിലെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വികാരിയായിരിക്കുമ്പോഴാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. പള്ളിമേടയിൽ വെച്ചാണ് 16 കാരി പീഡിപ്പിക്കപ്പെടുന്നത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ 2019 ഫെബ്രുവരിയിലാണ് റോബിനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്. തലശ്ശേരി പോക്സോ കോടതി മൂന്ന് ലക്ഷം രൂപ പിഴയായി ഒടുക്കാനും ഉത്തരവിട്ടിരുന്നു. റോബിനെതിരെ ചുമത്തിയ മൂന്ന് വകുപ്പുകളിലായി 60 വർഷത്തെ തടവാണ് വിധിച്ചത്. എന്നാൽ തടവുശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി തന്നെ നിർദേശിച്ചിരുന്നു.

vadakkumchery-

പീഡനത്തിന് ഇരയായി പ്രസവിച്ച പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് അറിയിച്ച റോബിൻ ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചിരുന്നില്ല. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ റോബിനെ സംരക്ഷിക്കാൻ കൂട്ടുനിന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. കമ്പ്യൂർ പഠിക്കാനെത്തിയ പെൺകുട്ടിയെ പ്രലോഭിച്ചിപ്പ് പള്ളിമുറിയിലെത്തിച്ചാണ് വികാരി പീഡിപ്പിച്ചിരുന്നത്. 2016ലാണ് സംഭവം. ഇതിനെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റം പെൺകുട്ടിയുടെ തലയിൽ കെട്ടിവക്കുന്നതിനും ശ്രമം നടന്നിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നതുകൊണ്ട് കുട്ടിയുടെ പ്രായം തിരുത്താനുള്ള ശ്രമവും നടന്നിരുന്നു.

എന്നാൽ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ശിക്ഷയിൽ ഇളവ് നേടാനുള്ള തന്ത്രമാണ് റോബിന്റേതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. റോബിന്റെ നിലപാട് മാറ്റം സംബന്ധിച്ച് സഭയ്ക്കുള്ളിലും പലരും സംശയം ഉന്നയിച്ചിട്ടുണ്ട്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട റോബിനെ അപ്പോൾ തന്നെ രൂപത സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് വൈദിക വൃത്തിയിൽ നിന്ന് വത്തിക്കാനും റോബിനെ പുറത്താക്കുകയായിരുന്നു.

English summary
POCSO case accused Robin Vadakkumchery seeks permission to marry victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X