Get Updates
Get notified of breaking news, exclusive insights, and must-see stories!

' റോക്ക് സ്റ്റാറോ? റോക്കിംഗ് ഡാൻസറോ'?മുല്ലപ്പള്ളി പറഞ്ഞതും ലണ്ടൻ ഗാർഡിനയിൽ വന്നതും

തിരുവനന്തപുരം; ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ നടത്തിയ പരാമർശത്തിൽ വിവാദം പുകയുകയാണ്. മുല്ലപ്പള്ളി മാപ്പ് പറയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ പരമാർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് വിശദീകരിച്ചത്.

തന്റെ പരാമർശത്തെ ന്യായീകരിക്കാൻ ഇംഗ്ലീഷ് പത്രങ്ങളിൽ ശൈലജയെ കുറിച്ച് റോക്കിംഗ് ഡാൻസർ എന്ന പേരിൽ ലേഖനം വന്നെന്നും ഇത് പോസിറ്റീവ് ആണെങ്കില്‍, റാണി, രാജകുമാരി എന്നു വിളിച്ചതില്‍ എന്താണ് തെറ്റുള്ളതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ലണ്ടനിലെ ഒരു പത്രം റോക്കിംഗ് ഡാൻസർ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചുവെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

Recommended Video

cmsvideo
    Nurse Lini's Husband Supports K K Shailaja Over Mullappally Ramachandran's Statement
    mullappallydd

    ദി ഗാർഡിയനിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട് സൂചിപ്പിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ആധുനിക നൃത്ത സംവിധാനങ്ങളെ കുറിച്ചൊന്നും തനിക്ക് അറിയില്ല. റോക്ക് ഡാൻസറായിട്ടാണ് ലണ്ടൻ ഗാർഡിയൻ പറഞ്ഞത്, എന്നും മുല്ലപ്പള്ളി പറഞ്ഞു.അതേസമയം കൊവിഡ് കാലത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചായിരുന്നു ലേഖനം. ഇതിൽ റോക്ക് സ്റ്റാർ എന്നായിരുന്നു ഗാർഡിയൻ ശൈലജയെ വിശേഷിപ്പിച്ചത്.

    'The coronavirus slayer! How Kerala's rock star health minister helped save it from covid-19' എന്നായിരുന്നു തലക്കെട്ട്. ഒരു പ്രത്യേക മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് റോക്ക് സ്റ്റാർ എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നത്. ലേഖനത്തിൽ റോക്കിംഗ് ഡാൻസർ എന്ന പരാമർശം ഉപയോഗിച്ചിട്ടേ ഇല്ല. എന്നിട്ടും തന്റെ വാദം ന്യായീകരിക്കാൻ മുല്ലപ്പള്ളി ഇത് വളച്ചൊടിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+