കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യൻ കുടുംബം കേരളത്തിൽ; എത്തിയത് തൊഴിൽതേടി... അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു, ഐബി അന്വേഷണം!!

Google Oneindia Malayalam News

തിരുവനന്തപുരം: മ്യാൻമാറിൽ നിന്ന് പാലായനം ചെയ്ത റോഹിംഗ്യൻ അഭയാർത്ഥികൾ കേരളത്തിലെത്തി. ഹൈദരാബാദില്‍ നിന്ന് ട്രയിന്‍ മാര്‍ഗമെത്തിയ അഞ്ചംഗ കുടുംബത്തെ വിഴിഞ്ഞം പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തൊഴില്‍തേടി വന്നതാണെന്ന് അഭയാര്‍ഥി കുടുംബം പറഞ്ഞു. ഇനിയും അഭയാർത്ഥികൾ കേരളത്തിലേക്കെത്താമെന്നതിനാൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വഷണം തുടങ്ങി.

<strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!</strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!

ദമ്പതികളും ആറ് മാസം പ്രായമുള്ള കുട്ടിയും ഇവരുടെ സഹോദരങ്ങളുമാണ് വിഴിഞ്ഞത്തെത്തിയത്. മദ്രസയിലെത്തി സഹായം തേടിയപ്പോള്‍ അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി ഹൈദരാബാദിൽ താമസിക്കുകയായിരുന്ന ഇവർ തിങ്കളാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെത്തിയത്. ജോലിക്ക് വേണ്ടിയാണ് കേരളത്തിലെത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

-myanmar-violence

കേരളത്തിലേക്ക് കൂടുതല്‍ റോഹിന്‍ഗ്യകകളെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേന്ദ്ര ഐ.ബി കേരള പോലീസിനോട് വിവരം തേടി. തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ളതിനാല്‍ ഇവരെ തിരികെ അയക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
Rohingya refugee in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X