കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കോ? വാർത്തകളോട് പ്രതികരിച്ച് റോജി എം ജോൺ

Google Oneindia Malayalam News

കൊച്ചി: കെപിസിസി അധ്യക്ഷന്‍ സ്ഥാനത്തേക്ക് കെ സുധാകരനൊപ്പം തന്റെ പേരും പരിഗണിക്കുന്നുവെന്ന വാര്‍ത്ത തള്ളി റോജി എം ജോണ്‍. തലമുറ മാറ്റം വേണം എന്ന ആവശ്യമാണ് റോജി എം ജോണിലേക്ക് എത്തിയത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്‍എസ്യു മുന്‍ ദേശീയ അധ്യക്ഷനായ റോജി എം ജോണ്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നേതാവ് കൂടിയാണ്. ഈ സാഹചര്യത്തില്‍ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് റോജിയേയും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റോജി എം ജോൺ പ്രതികരിച്ചു. പാർട്ടിക്ക് ശക്തമായ നേതൃത്വം വരണമെന്നും റോജി അഭിപ്രായപ്പെട്ടു. റോജി എം ജോണിന്റെ പ്രതികരണം: ' KPCC പ്രസിഡൻ്റ് നിയമനം സംബന്ധിച്ച് ഇന്നത്തെ ചില മാധ്യമങ്ങളിൽ എൻ്റെ പേരുമായി ബന്ധപ്പെട്ട് വന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാൻ കഴിയുന്ന നേതൃത്വം വരണം. കേരളത്തിലെ സാധാരണ കോൺഗ്രസ്സ് പ്രവർത്തകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനം കോൺഗ്രസ്സ് പ്രസിഡൻ്റ് കൈക്കൊള്ളും എന്ന കാര്യത്തിൽ തികഞ്ഞ വിശ്വാസമുണ്ട്'.

roji

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന ഏക പേര് കെ സുധാകരന്റേത് ആണെന്നാണ് സൂചന. കെ സുധാകരന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലേക്ക് എത്തിയതായും പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന നേതാക്കളുമായി ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കെ സുധാകരനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് ഒരുപോലെ അതൃപ്തിയുണ്ട്.

ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
Roji M john denies news reports saying he will be named as new KPCC President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X