കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 സീറ്റുകളും ക്രമപ്പെടുത്തി നിയമസഭ ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷത്തിന്‍റേയും ഭരണപക്ഷത്തിന്‍റേയും സമ്പൂര്‍ണ പിന്തുണയോടെയാണ് ബില്‍ നിയമസഭയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ഒറ്റ എതിര്‍ ശബ്ദമേ നിയമസഭയില്‍ ഉയര്‍ന്നുള്ളൂ. തൃത്താലയുടെ ഇരട്ടചങ്കന്‍ എന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തുന്ന വിടി ബല്‍റാം.
മെഡിക്കല്‍ പ്രവേശന ബില്‍ സ്വാശ്രയ മേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും ദുരുദ്ധേശപരവും നിയമവിരുദ്ധവും ആണെന്നും ആരോപിച്ച് ബല്‍റാം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

തുടര്‍ന്ന് ബല്‍റാമിനെ അനുകൂലിച്ചു പ്രതികൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.വിഎം സൂധിരനും എകെ ആന്‍റണിയുമടക്കമുള്ളവര്‍ ബല്‍റാമിന് പിന്തുണ അറിയിച്ചപ്പോള്‍ ബല്‍റാമിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍ ശബ്ദമുയര്‍ന്നു. ഇപ്പോള്‍ വിടിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് റോജി എം ജോണ്‍ എംഎല്‍എ.ഫേസ്ബുക്കിലൂടെയാണ് റോജി ബല്‍റാമിനെ വിമര്‍ശിച്ചത്.

വിദ്യാഭ്യാസ കച്ചവടം

വിദ്യാഭ്യാസ കച്ചവടം

ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബില്‍ പരിഗണിക്കരുതെന്നും അത് പച്ചയായി വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതാണെന്നുമായിരുന്നു ബല്‍റാം നിയമസഭയില്‍ വാദിച്ചത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നോ പ്രതിപക്ഷത്ത് നിന്നോ ബല്‍റാമിന്റെ നിലപാടിന് പിന്തുണ ലഭിച്ചില്ല. അത് മാത്രമല്ല ബല്‍റാമിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വരികയും ചെയ്തു.വിഎം സുധീരനും ബെന്നി ബെഹനാനും മാത്രമാണ് വിടി ബല്‍റാമിനെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷത്തുണ്ടായത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് കൂട്ട് നില്‍ക്കരുതായിരുന്നുവെന്ന് ബെന്നി ബെഹനാനും സുധീരനും അഭിപ്രായപ്പെട്ടത്. ഒടുവില്‍ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തോടെ വിധി വന്നപ്പോള്‍ പ്രതിപക്ഷമാകെ നാണം കെടുകയും ചെയ്തു.പക്ഷേ പാര്‍ട്ടിക്ക് ഷീണം സംഭവിച്ചപ്പോഴും തല ഉയര്‍ത്തി കൈയ്യടി നേടിയ ബല്‍റാമിനെതിരെ പാളയത്തില്‍ തന്നെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയെ തളളി സ്വന്തം പ്രതിച്ഛായ നിലനിര്‍ത്തുകയെന്നത് ഒരു കോണ്‍ഗ്രസുകാരന് ചേര്‍ന്ന നിലപാടല്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് റോജി എം ജോണ്‍. റോജി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ആദര്‍ശം എവിടെയായിരുന്നു

ആദര്‍ശം എവിടെയായിരുന്നു

കരുണ - കണ്ണൂർ മെഡിക്കൽ കോളേജ് വിഷയങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓർഡിനൻസായും, ബില്ല് ആയും കേരളത്തിൽ നിലനിന്ന വിഷയമാണ്. അതിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്നം ഉന്നയിക്കുന്നവർക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവർക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും, നേതാക്കാൻമാർക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവിൽ ഏതെങ്കിലും പാർട്ടി വേദികളിലൊ പാർലമെന്ററി പാർട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചർച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാർ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാൻ ഇപ്പോൾ ആദർശം പറയുന്ന ആരും തയ്യാറായില്ല.
സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിച്ചാൽ 'കടക്ക് പുറത്ത് ' എന്ന് പറയുകയൊ 'Capital Punishment' നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോൺഗ്രസിനും യു ഡി എഎഫിനും ഉള്ളത്.

'ലൈക്' കൾക്കും, കയ്യടിക്കും വേണ്ടി

'ലൈക്' കൾക്കും, കയ്യടിക്കും വേണ്ടി

മാനുഷിക പരിഗണന നൽകികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തിൽ
പാർട്ടിയെ പ്രതിരോധത്തിലാക്കി 'ഞാൻ മാത്രം മാന്യൻ', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദർശ രാഷ്ട്രീയത്തോട് ' അശേഷം താൽപര്യമില്ല എന്ന് മാത്രം പറയട്ടെ.
'ലൈക്' കൾക്കും, കയ്യടിക്കും വേണ്ടി
ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണ്. റോജി കുറിച്ചു.

സല്‍മാന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം.. താരവും പെട്ടു!!സല്‍മാന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം.. താരവും പെട്ടു!!

കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!

English summary
roji m john facebook post against vt balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X