മിനി കൂപ്പർ' അച്ഛന്റെ 'ഓഡി' മകൻ! വിപ്ലവം വിജയിക്കട്ടെ.. കോടിയേരിയെ ട്രോളി റോജി എം ജോൺ എംഎൽഎ
അങ്കമാലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം പാര്‍ട്ടിയേയും സര്‍ക്കാരിനേയും തീര്‍ത്തും പിടിച്ച് കുലുക്കിയിരിക്കുകയാണ്. ദുബായ് ആസ്ഥാനമായ ജാസ് ടൂറിസം എന്ന കമ്പനിയാണ് 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം കോടിയേരിയുടെ മകന് നേര്‍ക്ക് ഉയര്‍ത്തിയിരിക്കുന്നത്. സിപിഎം പിബിയെ പരാതിയുമായി കമ്പനി സമീപിച്ചുവെന്നും വാര്‍ത്തയുണ്ട്. അതിനിടെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസം.

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കൊടിയേരിയോടു ഈ അവസരത്തില്‍ അതേ ഭാഷയിൽ പ്രതികരിക്കുന്നില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ എന്ത് വ്യത്യാസം? 'മിനി കൂപ്പർ' അച്ചന്റെ 'ഓഡി' മകൻ! വിപ്ലവം വിജയിക്കട്ടെ. ലാൽ സലാം എന്നാണ് റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കോടിയേരിയും ബിനോയ് കോടിയേരിയും നിഷേധിച്ചിട്ടുണ്ട്. കേസ് നേരത്തെ തന്നെ ഒത്ത് തീര്‍പ്പാക്കിയിട്ടുള്ളതാണ് എന്നും ഇപ്പോഴത്തെ വാര്‍ത്തകള്‍ ദുരുദ്ദേശപരമാണ് എന്നുമാണ് ബിനോയ് കോടിയേരിയുടെ ആരോപണം.












Click it and Unblock the Notifications