കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടെയ്‌നര്‍ ലോറിയില്‍ റോള്‍സ് റോയ്‌സ് കടത്താന്‍ ശ്രമം... വാളയാറില്‍ പിടിയില്‍

Google Oneindia Malayalam News

പാലക്കാട്: റോള്‍സ് റോയ്‌സ് കാര്‍ എന്നത് മിക്ക വാഹന പ്രേമികളുടേയും ഒരു സ്വപ്‌നമായിരിക്കും. ലോകത്തെ ആഡംബരത്തിന്റെ അവസാന വാക്കുകളില്‍ ഒന്നാണ് ഈ കാര്‍. ചെറിയ പൈസക്കൊന്നും ഇത് സ്വന്തമാക്കാന്‍ പറ്റില്ല, കോടികള്‍ തന്നെ വേണ്ടിവരും.

അത്തരം ഒരു ആഡംബര കാര്‍ ആരും അറിയാതെ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയാല്‍ എങ്ങനെയുണ്ടാകും? ചെക്ക് പോസ്റ്റ് സ്‌ട്രോങ് ആണെങ്കില്‍ പിടികൂടും. അത് തന്നെയാണ് ഇപ്പോള്‍ വാളയാറിലും സംഭവിച്ചത്.

Rolls Royce

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുപവരികയായിരുന്നു റോള്‍സ് റോയ്‌സ് കാര്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടി. കണ്ടെയ്‌നര്‍ ലോറിയില്‍ ആയിരുന്നു കാര്‍ കൊണ്ടുവന്നത്. മാത്രമല്ല ഒരു രേഖകളും കൈവശം ഉണ്ടായിരുന്നും ഇല്ല. ആറര കോടി രൂപ വിലവരുന്ന കാര്‍ ആണിത്. ഒന്നേ മുക്കാല്‍ കോടി രൂപ പിഴ അടച്ചാലെ ഇനി കാര്‍ വിട്ടുകൊടുക്കുകയുള്ളു.

റോള്‍സ് റോയ്‌സിന്റെ വില്‍പന- പ്രദര്‍ശന മേളക്കായി ചെന്നൈയിലെ കാര്‍ വിതരണ കമ്പനിയാണ് വാഹനം അയച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു രേഖയും വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കാറിന്റെ നികുതി രേഖകളും ഉണ്ടായിരുന്നില്ല.

എന്തായാലും സംഗതി കേസ് ആയിക്കഴിഞ്ഞു. കേരളത്തിലെ വാണിജ്യ നികുതി വകുപ്പിന്റെ നടപടിയ്‌ക്കെതിരെ കാര്‍ ഉടമകള്‍ കോടതിയെ സമീപിച്ചിച്ചിരിയ്ക്കുകയാണിപ്പോള്‍.

English summary
Rolls Royce Car caught at Walayar Check Post. The car was in a container truck and with out official documents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X