Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് പിന്നാലെ സൗബിൻ എയറിൽ; 'കൊച്ചിയിലെ ഫ്രീക്കാണത്രേ, എങ്ങനെ ഇങ്ങനെ പറയുന്നു',വിമർശനം

സൗബിന്റെ പുതിയ ചിത്രമായ രോമാഞ്ചത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സൗബിന്റെ ബോഡി ഷെയിമിംഗ് കമന്റ്.

 saubin-1675856600.jpg -Prop

കൊച്ചി: ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടൻ മമ്മൂട്ടി നടത്തിയ പരാമർശം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം.മമ്മൂട്ടിയെ ചക്കരയെന്ന് ഒപ്പമുണ്ടായിരുന്ന നടി ഐശ്വര്യ ലക്ഷ്മി വിശേഷിപ്പിച്ചപ്പോൾ നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

എന്നാൽ മമ്മൂട്ടിയുടേത് പൊളിറ്റിക്കലി കറക്ടായ പ്രതികരണമല്ലെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ചൂണ്ടിക്കാട്ടി. ഈ വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ഇപ്പോൾ സമാന രീതിയിലുള്ള പ്രതികരണം നടൻ സൗബിൻ ഷാഹിറും നടത്തിയിരിക്കുന്നത്. കടുത്ത വിമർശനമാണ് വിഷയത്തിൽ സൗബിനെതിരെ ഉയരുന്നത്.

 സൗബിൻ ചിത്രം രോമാഞ്ചത്തിൽ

സൗബിന്റെ പുതിയ ചിത്രമായ രോമാഞ്ചത്തിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി മനോരമ ഓൺലൈൻ ചാനലിൽ നടന്ന പരിപാടിക്കിടെയായിരുന്നു സൗബിന്റെ ബോഡി ഷെയിമിംഗ് കമന്റ്.
'സിനിമ ഹൊറർ ഒന്നും അല്ലാട്ടോ ഇവനെ ഒന്ന് ആലോചിച്ചു നോക്കിയേ പ്രേതമായിട്ട് വന്നാൽ പേടിച്ചു ചാവൂല്ലേ' എന്നായിരുന്നു സഹതാരമായ അബിൻ ബിനോയെ ചൂണ്ടിക്കാട്ടി സൗബിൻ പറഞ്ഞത്.

 പൊട്ടിച്ചിരിക്കുന്ന സൗബിൻ

സ്വയം വലിയ തമാശ പറഞ്ഞു എന്ന നിലയിൽ സൗബിൻ പൊട്ടിച്ചിരിക്കുന്നുണ്ട്. എന്നാൽ അഭിമുഖത്തിൽ ഒപ്പമിരുന്ന സഹതാരങ്ങൾ സൗബിൻറെ പരാമർശത്തിന് വലിയ പ്രധാന്യം നൽകുന്നില്ല. എന്നാൽ സൗബിന്റെ ഈ പ്രതികരണത്തിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്. പറയുന്ന ഓരോ വാക്കുകളും പൊളിറ്റിക്കലി ഓഡിറ്റ് ചെയ്യപ്പെടുന്ന ഇക്കാലത്ത് സൗബിനെ പോലൊരു യുവ താരത്തിന് എങ്ങനെയാണ് ഇത്തരത്തിൽ പ്രതികരിക്കാൻ കഴിയുന്നതെന്നാണ് പലരും ചോദിക്കുന്നത്.

അബിൻ ബിനോയ്ക്കെതിരായ പരിഹാസം

ഇവർക്കൊക്കെ ഇത്തരത്തിൽ തമാശ എന്ന രീതിയിൽ ഇങ്ങനെ പറയാനും അതൊക്കെ ആസ്വദിക്കാനും എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാകുന്നില്ലെന്നാണ് ചിലർ പ്രതികരിക്കുന്നത്.ബോഡി ഷേമിങ് തമാശകളെയൊക്കെ എതിർക്കപ്പെടുന്ന ഈ കാലത്ത് സൂപ്പർസ്റ്റാറുകളെയടക്കം മലയാളി ഇത്തരം സംസാരത്തിന്റെ പേരിൽ ഒന്നടങ്കം വിമർശിക്കുന്ന ഈ കാലത്ത് ഒരു കൂസലും ഇല്ലാതെ ഒരു പബ്ലിക് സദസ്സിൽ വന്നിരുന്ന് കൂടെയുള്ളവനെ എങ്ങനെയാണ് ഇത്തരത്തിൽ പരിഹസിക്കുന്നതെന്നും ചിലർ ചോദിക്കുന്നു.

മമ്മൂട്ടി പറഞ്ഞതിനേക്കാൾ


മമ്മൂട്ടി പറഞ്ഞതിനേക്കാൾ നേരിട്ടുള്ള ബോഡി ഷെയമിങ് അധിക്ഷേപമാണ് സൗബിൻ നടത്തിയതെന്നാണ് ചിലർ വിമർശിക്കുന്നത്. സഹതാരത്തെ അയാളുടെ ലുക്കിന്റെ അടിസ്ഥാനത്തിൽ പുച്ഛിച്ചു തമാശയാക്കി സൗബിൻ ഇരുന്ന് ചിരിക്കുമമ്പോൾ അബിന്റെ മുഖം വല്ലാതെയാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളൊക്കെ കോമഡിയായി കാണുന്നവർ ഇപ്പോഴും ഉണ്ടെന്നത് അത്ഭുതം ഉണ്ടാക്കുന്നതാണെന്നും ചിലർ പറയുന്നു.

മമ്മൂട്ടി കണ്ടീഷൻഡ് ആണ്

'മമ്മൂട്ടിയെ പോലൊരു താരത്തിന് പ്രായമായെന്ന് എങ്കിലും കരുതാം. അദ്ദേഹം എല്ലാം കണ്ടീഷൻഡ് ആണ്. എത്ര ഒളിപ്പിച്ചു വെക്കാൻ നോക്കിയാലും സംസാരം കൂടുതൽ വരുമ്പോ ഒളിപ്പിച്ചു വെച്ചത് എല്ലാം പുറത്തു ഇതുപോലെ ചാടും..മമ്മൂട്ടി മറ്റുള്ളവരിൽ നിന്നും ഒത്തിരി വെത്യസ്തൻ ആണെന് ഒരു ധാരണയും വേണ്ട. പക്ഷേ വലിയ കൊച്ചി ഫ്രീക് ബോയ്,യൂത്ത് എന്നൊക്കെ പറഞ്ഞു നടക്കുന്ന മലയാള സിനിമയിലെ ഒരു കൂട്ടം ആളുകൾ ആണ് സൗബിനും ഗ്യാങ്ങും. എങ്ങനെയാണ് ഇത്തരമൊരു കാര്യം സൗബിൻ പറയുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

ഖേദം പ്രകടിപ്പിക്കാതെ സൗബിൻ


അതേസമയം വിവാദം കത്തി നിൽക്കുമ്പോഴും പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കാനോ എന്തെങ്കിലും പരസ്യ പ്രതികരണങ്ങൾ നടത്താനോ സൗബിൻ ഇതുവരേയും തയ്യാറായിട്ടില്ല. നേരത്തേ സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയപ്പോൾ പരസ്യമായി മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു. സൗബിനും ഖേദം പ്രകടിപ്പിക്കണമെന്നതാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+