Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷമിച്ചിരുന്നതായിരുന്നില്ല, എന്നെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം സൗബിനുണ്ട്'; പ്രതികരിച്ച് അബിൻ ബിനോ

പുതിയ ചിത്രമായ രോമാഞ്ചത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെയായിരുന്നു സഹനടൻ ആയ അബിൻ ബിനോയ്ക്കെതിരെ സൗബിൻ രംഗത്തെത്തിയത്.

Romancham Soubin Shahir Controversy

കൊച്ചി: സഹതാരത്തെ കുറിച്ച് നടൻ സൗബിൻ ഷാഹിർ നടത്തിയ ബോഡി ഷെയിമിംഗ് പരിഹാസം വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. പുതിയ ചിത്രമായ രോമാഞ്ചത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെയായിരുന്നു സഹനടൻ ആയ അബിൻ ബിനോയ്ക്കെതിരെ സൗബിൻ രംഗത്തെത്തിയത്.

രോമാഞ്ചം എന്ന സിനിമ പ്രേത സിനിമയൊന്നും അല്ലെന്നും അബിൻ പ്രേതമായി വന്നാൽ ആരായാലും പേടിച്ച് പോകൂലെയെന്നുമായിരുന്നു സൗബിൻ പരിഹസിച്ചത്. സൗബിന്റേത് പൊളിറ്റിക്കലി തെറ്റായ പ്രയോഗം ആണെന്നും നടൻ സഹതാരത്തോട് പരസ്യമായി ക്ഷമ പ്രകടിപ്പിക്കണമെന്നുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്. അതിനിടെ ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അബിൻ ബിനോ. സൗബിൻ തന്നെ പരിഹസിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്നെ കുറിച്ച് എന്തും പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നുമാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അബിൻ വ്യക്തമാക്കിയത്.

അബിൻ ബിനോയുടെ പ്രതികരണം

ഇപ്പോൾ പ്രചരിക്കുന്ന അഭിമുഖം കുറച്ച് നാൾക്ക് മുൻപേ തന്നെ എടുത്തതാണെന്നും സിനിമയുടെ സെറ്റിൽ വെച്ച് എല്ലാവരും വലിയ സൗഹൃദത്തിലായിരുന്നുവെന്നും അബിൻ പറയുന്നു. സിനിമയിലേത് പോലെ തന്നെ പുറത്ത് ജീവിതത്തിലും താനും സൗബിനും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. ലൊക്കേഷനിൽ വെച്ച് അദ്ദേഹം ദീർഘനേരം തന്നോട് സംസാരിച്ചിരിക്കുകയും ഇടപഴകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ നല്ലൊരു ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. അടുപ്പത്തിന്റെ പേരിലുള്ള സ്വാതന്ത്ര്യത്തിലാണ് അദ്ദേഹം അഭിമുഖത്തിൽ അങ്ങനെ പറഞ്ഞത്', അബിൻ പറഞ്ഞു.

ലുക്ക് വെച്ചിട്ട് സിനിമയിലെ പ്രേതം

ലുക്ക് വച്ചിട്ട് സിനിമയിൽ ആരായിരിക്കും പ്രേതം എന്ന് ഇക്ക ചോദിക്കുമ്പോൾ, ഞാൻ ചിരിച്ചു. ആ ചിരിയിലാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഞാൻ ആണ് പ്രേതം എന്ന് പറഞ്ഞത്. അതിനെ ബോഡി ഷെയ്‌മിങ്ങോ ആക്ഷേപമോ ആയി കാണാൻ പറ്റില്ലെന്നും മനോര അഭിമുഖത്തിൽ അബിൻ പറഞ്ഞു. തങ്ങളെല്ലാവരും പരസ്പരം പ്രേതം എന്ന് വിളിച്ച് സംസാരിക്കാറുണ്ടെന്നും അബിൻ പറഞ്ഞു.

സഹോദരനെ പോലെയാണ് എനിക്ക് സൗബിൻ

സൗബിൻ അത് പറയുമ്പോൾ സൗന്ദര്യമോ നിറമോ ഒന്നും കാര്യമായിക്കിയിട്ടില്ല. എന്നെ വെറുതെ തമാശ പറഞ്ഞതാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ട്. തനിക്ക് തിരിച്ച് അദ്ദേഹത്തോട് എന്ത് പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. സഹോദരനെ പോലെയാണ് എനിക്ക് സൗബിൻ. അദ്ദേഹം പല കാര്യങ്ങളും സിനിമയിൽ തുടക്കക്കാരനായ തനിക്ക് പറഞ്ഞ് തന്നിട്ടുണ്ടെന്നും അബിൻ പറഞ്ഞു.

സൗബിൻ പരാമർശം അബിനെ വേദനിപ്പിച്ചത്

സൗബിൻ പരിഹസിക്കുമ്പോൾ മറ്റാരും അത് ഏറ്റുപിടിച്ചിരുന്നില്ല. മാത്രമല്ല അഭിമുഖത്തിൽ ഒപ്പമിരുന്നവരിൽ ചിലർ ആ പരാമർശം ശ്രദ്ധിക്കാതെ നിൽക്കാൻ ശ്രമിക്കുന്നുണ്ട്. അതിനിടയിൽ സൗബിൻ വിണ്ടും ഇടപെട്ട് പരിഹസിക്കുകയായിരുന്നു. എന്നാൽ അബിൻ ഇതിനോട് പ്രതികരിക്കുന്നില്ല. സൗബിൻ പരാമർശം അബിനെ വേദനിപ്പിച്ചത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച.

വിഷമിച്ച് ഇരിക്കുകയായിരുന്നില്ലെന്നാണ്

എന്നാൽ താൻ ആ നേരം വിഷമിച്ച് ഇരിക്കുകയായിരുന്നില്ലെന്നാണ് അബിൻ പറയുന്നത്. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. അദ്ദേഹം അങ്ങനെ എന്തെങ്കിലും ഉദ്ദേശിച്ചിട്ട് കൂടിയുണ്ടാകില്ല, വെറുതെ ഇതൊക്കെ വിവാദമാക്കി ചർച്ചയാക്കേണ്ട കാര്യമില്ലെന്നും അബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+