കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ദ്ധനഗ്നയക്കൊപ്പം ഫോട്ടോ... രൂപേഷ് പോളിന് മറുപടിയുണ്ട്

  • By Soorya Chandran
Google Oneindia Malayalam News

പാരിസ്: കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ഫെമിനിസ്റ്റ് പ്രതിഷേധപ്രകടനം നടത്തുകയായിരുന്ന യുവതിയ്‌ക്കൊപ്പം ഫോട്ടോയെടുത്ത സംഭവത്തില്‍ സംവിധായകന്‍ രൂപേഷ് പോളിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിമര്‍ശിച്ച് കൊല്ലുകയാണ്. ഫോട്ടോ എടുത്തതില്‍ അല്ല പ്രശ്‌നം, ആരാധന മൂത്ത് തുണിയഴിച്ച് ഫോട്ടോയെടുത്തെന്നും സിനിമയില്‍ അവസരം ചോദിച്ചെന്നും വാര്‍ത്ത വന്നതിലാണ് പ്രശ്‌നം.

ആത്യന്തികമായി പറഞ്ഞാല്‍ രൂപേഷ് പോള്‍ അങ്ങനെ എവിടേയും പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് അങ്ങനെ വാര്‍ത്ത നല്‍കിയതെന്ന് വാദിക്കാവുന്നതാണ്. എന്നാല്‍ രൂപേഷ് എടുത്ത ചിത്രം എങ്ങനെ മാധ്യമങ്ങള്‍ക്ക് കിട്ടി എന്നത് ചോദ്യം തന്നെയാണ്. ഒറോറെ നോയിലാസ് എന്ന ആ പെണ്‍കുട്ടി ഫേസ്ബുക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് രൂപേഷ് കുടുങ്ങിയത്. ഈ വിവാദങ്ങള്‍ക്ക് രൂപേഷ് പോള്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

പരസ്യ കിട്ടിയതില്‍ സന്തോഷം

പരസ്യ കിട്ടിയതില്‍ സന്തോഷം

ഈ വിവാദം ഉണ്ടായതുകൊണ്ട് തന്റെ സിനിമയ്ക്ക് കിട്ടിയ പ്രചാരത്തില്‍ സന്തോഷമുണ്ടെന്നാണ് രൂപേഷ് ഫേസ്ബുക്കില്‍ എഴുതിയത്. പ്രത്യേകിച്ച്, സിനിമ നിര്‍മിക്കുന്നതിനേക്കാള്‍ പ്രചാരണത്തിന് ചെലവുള്ള ഇക്കാലത്ത്!

ആരാധികയെന്ന് പറഞ്ഞിട്ടില്ല

ആരാധികയെന്ന് പറഞ്ഞിട്ടില്ല

ഒറോറെ നോയിലാസ് തന്റെ ആരാധികയാണെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് രൂപേഷ് പോള്‍ വ്യക്തമാക്കുന്നു. അത് എവിടെനിന്നോ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.

തെളിവുണ്ട്

തെളിവുണ്ട്

ചിത്രം സംബന്ധിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ചിരുന്നു. ആ പെണ്‍കുട്ടി ആരാധികയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്നാണ് പറഞ്ഞത്. ഇതിന്റെ ഓഡിയോ വാട്‌സ് ആപ്പിലുണ്ട്.

അവള്‍ നടി തന്നെ

അവള്‍ നടി തന്നെ

താന്‍ ഒരു നടിയാണെന്ന് പറഞ്ഞാണ് ഒറോറെ പരിയചയപ്പെടുത്തിയതെന്ന് രൂപേഷ് ആവര്‍ത്തിയ്ക്കുന്നു. തന്നെ സംബന്ധിച്ച് ഒറോറെ തന്ന ബ്രോഷറുകള്‍ കൈയ്യിലുണ്ട്. പക്ഷേ അതിലെല്ലാം നഗ്ന ചിത്രങ്ങളായതിനാല്‍ പ്രസിദ്ധീകരിയ്ക്കുന്നില്ല.

ചോദിച്ചത് താന്‍ തന്നെ

ചോദിച്ചത് താന്‍ തന്നെ

ഒരുമിച്ച് നിന്ന് ഒരു ഫോടടോ എടുക്കാന്‍ ആവശ്യപ്പെട്ടത് താന്‍ തന്നെയാണ്. ഇങ്ങനെയൊരു സംഭവം അവിടെ നടന്നു എന്ന് പറഞ്ഞാല്‍ മറ്റാരും വിശ്വാസിക്കാനിടയില്ലാത്തതിനാലാണ് ഒരു ചിത്രം എടുത്തത്.

കൈവിട്ട് പോയി

കൈവിട്ട് പോയി

ഒരു സംഭവത്തില്‍ ആരെങ്കിലും ഒരു വാര്‍ത്ത കണ്ടെത്തക്കഴിഞ്ഞാല്‍ പിന്നെ അത് കൈവിട്ടുപോകും എന്നതിന ഉദാഹരണമാണിതെന്നാണ് രൂപേഷ് പറയുന്നത്.

സോറി ഒറോറെ...

എന്ത് തെറ്റിദ്ധാരണയാണ് ഇതില്‍ ഉണ്ടായിരിയ്ക്കുന്നത് എന്ന് മനസ്സിലാക്കുന്നു. പക്ഷേ ഇതൊരിക്കലും താങ്കളെ വേദനിപ്പിയ്ക്കാന്‍ വേണ്ടി ചെയ്തതല്ലെന്നാണ് ഒറോറെ നോയിലാസിനോട് പോസ്റ്റിനൊടുവില്‍ പറയുന്നത്.

English summary
Roopesh Paul posted clarification for the Cannes Photo Controversy on his Facebook wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X