കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ സ്റ്റാറുകളുടെ വാഴപ്പിണ്ടി നട്ടെല്ലിന് രൂപേഷ് പീതംബരന്‍റെ കൊട്ട്! അണ്ണന്മാ‍രേ മൗനം വെടിയൂ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂപേഷ് പീതാംബരന്‍ | Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ ഇപ്പോഴും പ്രതിശേധം പുകയുകയാണ്. നിരവധി താരങ്ങളാണ് ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പരസ്യമായി തന്നെ രംഗത്ത് വരുന്നത്. പ്രതിഷേധം കനത്തതോടെ അമ്മയും സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണ്.

അതിനിടെ താരരാജാക്കന്‍മാരുടെ മൗനത്തിനെതിരെയും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നടപടി കൈക്കൊണ്ടത് എന്നത് കൊണ്ട് തന്നെ മോഹന്‍ലാലിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിക്കെതിരേയും

മമ്മൂട്ടിക്കെതിരേയും

മമ്മൂട്ടിക്കെതിരേയും പ്രതിഷേധം പുകയുന്നുണ്ട്. ദിലീപ് അറസ്റ്റിലായ പിന്നാലെ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തിരുമാനം എടുത്തത്. മമ്മൂട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസിലെ ഇര അമ്മയുടെ തന്നെ ഒരംഗം ആയതുകൊണ്ട് അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

സാഹചര്യം

സാഹചര്യം

തങ്ങള്‍ ഇരയ്ക്കൊപ്പമാണെന്ന് മമ്മൂട്ടി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിന് ഒരു മാറ്റവും വന്നില്ലെന്നിരിക്കെ പുതിയ തിരുമാനത്തില്‍ മമ്മൂട്ടിക്ക് നിലപാടില്ലേ എന്നാണ് വിമര്‍ശനം ഉയരുന്നത്.

രൂപേഷ് പിതാംബരന്‍

രൂപേഷ് പിതാംബരന്‍

സൂപ്പര്‍ താരങ്ങളുടെ മൗനത്തില്‍ യുവതാരങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. താരങ്ങളുടെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ ഇട്ട പോസ്റ്റ് ഇങ്ങനെ-
താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക??

മിണ്ടാതിരിക്കാന്‍

മിണ്ടാതിരിക്കാന്‍

സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. P.S : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ!എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.

ബാലചന്ദ്രനും

ബാലചന്ദ്രനും

പി ബാലചന്ദ്രന്‍റെ പ്രതികരണം ഇങ്ങനെയാണ്- മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാതെ പോയതിൽ പശ്ചാത്താപമുണ്ട്.

സ്ത്രീത്വത്തോടൊപ്പം

സ്ത്രീത്വത്തോടൊപ്പം

ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും.
പി ബാലചന്ദ്രൻ.

സജിതാ മഠത്തില്‍

സജിതാ മഠത്തില്‍

പി ബാചന്ദ്രന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് സജിതാ മഠത്തില്‍ വിഷയത്തില്‍ പ്രതികരിച്ചത്. പ്രതികരണം -താങ്കളുടെ ശിഷ്യ ആയതില്‍ ഞാന്‍ സന്തോഷിക്കുന്നു. രാജിവച്ചില്ലെങ്കിലും പ്രതികരിക്കുകയെങ്കിലും ചെയ്യാമല്ലോ. ഉറക്കം നടക്കുന്നവര്‍ ഉറങ്ങട്ടെ! " നമുക്ക് നഷ്ടപ്പെടാന്‍ കുറച്ച് കഥാപാത്രങ്ങള്‍ മാത്രം" സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
roopesh peethambaran and sajitha madathil against mohanlal and amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X