Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപേഷിന്‍റേയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനമെന്ന് മകള്‍ ആമി, ഇരുവരേയും കാണാന്‍ പോകും

തൃശ്ശൂര്‍: അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനമുണ്ടെന്ന് മകള്‍ ആമി. താനും സഹോദരിയും ഒളിവിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആമി. മുന്‍പ് ആമിയുടെ മുത്തശ്ശിയാണ് ഇരുവരേയും കാണാനില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞത് .

രൂപേഷും ഷൈനയും നിലകൊണ്ടത് നാടിന് വേണ്ടിയാണെന്നും ആമി . പൊലീസ് ചുമത്തിയിരിയ്ക്കുന്നത് കള്ളക്കേസാണ്. ജനങ്ങള്‍ രൂപേഷിനും ഷൈനയ്ക്കും ഒപ്പമാണെന്നും ആമി പറയുന്നു . അവര്‍ വിശ്വസിച്ചത് ഒരു പ്രത്യയശാസ്ത്രത്തിലാണ് , അതിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത് . അവര്‍ സാധാരണക്കാരെ ആക്രമിയ്ക്കുകയോ അവരില്‍ നിന്നും ഒന്നും പിടിച്ച് പറിയ്ക്കുകയോ ചെയ്തിട്ടില്ല .

Ami Roopesh

ഇരുവരേയും നേരില്‍ കാണാന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്നും കോയമ്പത്തൂരിലേയ്ക്ക് പോകുന്നുണ്ടെന്നും ആമി മാധ്യമങ്ങളോട് പറഞ്ഞു . നിയമ നടപടികളുമായി മുന്നോട്ട് പോകും . ഒളിവാണെന്ന പ്രചാരണം വ്യാജമാണ്. രൂപേഷിന്റേയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനമുണ്ടെന്നും ആമി . കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നാണ് രൂപേഷും ഷൈനയും ഉള്‍പ്പടെ അഞ്ച് മാവോയിസ്റ്റുകള്‍ ആന്ധ്ര പൊലീസിന്റെ പിടിയിലാകുന്നത് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+