കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോസമ്മ പുന്നൂസ് അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

Rosama Ponnus
സലാല: സ്വാതന്ത്രസമര സേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ റോസമ്മ പുന്നൂസ് അന്തരിച്ചു. നൂറ് വയസ്സായിരുന്നു. ഒമാനിലെ സലാലിലായിരുന്നു അന്ത്യം. ഭൗതിക ശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കും. തിരുവല്ലയ്ക്കടുത്ത് കുന്നന്താനത്തെ കുടുംബവീടിനടുത്തുള്ള പള്ളിയിലായിരിക്കും സംസ്‌കാരം.

കേരള നിയമസഭയിലെ ആദ്യ പ്രോ-ടേം സ്പീക്കറായ റോസമ്മ മുന്‍ എംപി പിടി പുന്നൂസിന്റെ ഭാര്യയാണ്. സ്വാതന്ത്ര്യസമര സേനായി അക്കാമ ചെറിയാന്റെ സഹോദരിയും. നിയമ ബിരുദത്തിന് ശേഷം 1939 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ റോസമ്മ പുന്നൂസ് 57ല്‍ നടന്ന ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

1939ല്‍ തിരുവതാംകൂര്‍ കോണ്‍ഗ്രസിലൂടെയാണ് റോസമ്മ പുന്നൂസ് രാഷ്ട്രീയത്തിലെത്തുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് മൂന്ന് വര്‍ഷം ജയില്‍വാസം അനുഭവിച്ചു. 1948ല്‍ സിപിഐയില്‍ ചേര്‍ന്നതോടെയാണ് റോസമ്മയുടെ കമ്മ്യൂണിസ്റ്റ് ജീവിതം ആരംഭിക്കുന്നത്. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായ റോസമ്മ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു.

1957ല്‍ ഗണപതിയെ തോല്‍പ്പിച്ച് ദേവികുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. ഏപ്രിലില്‍ കേരള നിയമസഭയിലെ ആദ്യ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു. എന്നാല്‍, അതേ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ റോസമ്മയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി. കേരളത്തില്‍ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യ അംഗമെന്ന ബഹുമതിയും അതോടെ റോസമ്മയ്ക്ക് സ്വന്തം.

തുടര്‍ന്ന് ആ വര്‍ഷം നവംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവര്‍ ദേവികുളത്തു നിന്നു തന്നെ തിരഞ്ഞെടുക്കപ്പെട്ട് വീണ്ടും നിയമസഭയിലെത്തി. സിപിഐയുടെ സംസ്ഥാന സമിതിയംഗം, കേരള മഹിളാ സംഘാംഗം, കേരള വനിതാ കമ്മീഷന്‍ അംഗം, തോട്ടം കോര്‍പ്പറേഷന്റെ ചെയര്‍പേഴ്‌സണ്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

English summary
Rosama Ponnus passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X