റോസ്ഗാർ മേള: പുതുതായി നിയമിതരായത് അരലക്ഷത്തിലേറെപ്പേർ, നിയമനം നല്‍കുക മോദി
ഡല്‍ഹി: കേന്ദ്ര സർക്കാർ സർവ്വീസിലേക്ക് പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിതരണം ചെയ്യും. രാജ്യത്തുടനീളം 46 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടക്കും. ഈ ഉദ്യമത്തിന്റെ ഭാഗമാകുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റ് വകുപ്പുകളിലും നിയമനം നടക്കും.
തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലായിരിക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിയമനം ലഭിക്കുക.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍ മേളയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി എം ഒ ഓഫീസ് അറിയിക്കുന്നു.
പുതുതായി നിയമിതരായവര്‍ക്ക് iGOT കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കും. എവിടെ നിന്നും ഏത് ഉപകരണത്തിലും' പഠനം നടത്തുന്നതിനായി 680-ലധികം ഇ-പഠന സംവിധാനങ്ങളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, റോസ്‌ഗർ മേളയുടെ ഒമ്പതാം ഘട്ടം തിരുവനന്തപുരത്തെ വഴുതക്കാട് ടാഗോർ തിയേറ്ററിൽ സെപ്റ്റംബർ 26-ന് രാവിലെ 9.00 മണിക്ക് നടക്കും. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയാകും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള നിയമന പത്രം കേന്ദ്ര സഹമന്ത്രി വി മുരളീധരനും വിതരണം ചെയ്യും. തപാൽ വകുപ്പാണ് റോസ്ഗർ മേളയുടെ ഒമ്പതാം ഘട്ടം സംഘടിപ്പിക്കുന്നത്. ഒരു വർഷത്തിനകം 10 ലക്ഷം പേർക്ക് കേന്ദ്ര ഗവണ്മെന്റ് ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം.
അതേസമയം, കഴിഞ്ഞ തവണ റോസ്ഗാർ മേളയിലൂടെ തിരുവനന്തപുരത്തും കൊച്ചിയിലുമായി 288 പേർക്കാണ് നിയമനക്കത്തുകൾ വിതരണം ചെയ്തത്. തിരുവനന്തപുരത്ത് 105 പേർക്കും, കൊച്ചിയിൽ 183 പേർക്കുമാണ് നിയമന ഉത്തരവ് ലഭിച്ചു. റോസ്ഗാർ മേളയുടെ അഞ്ചാം ഘട്ടത്തിൽ 45 കേന്ദ്രങ്ങളിലായി 71,000 പേർക്കാണ് കേന്ദ്ര സർവ്വീസിൽ നിയമനം ലഭിച്ചതെന്നാണ് റിപ്പോർട്ട്.
-
ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി -
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറാകാം; ശമ്പളം ലക്ഷങ്ങള്‍ -
കോഴിക്കോട് ഐഐഎമ്മിൽ ജോലി ഒഴിവ്: പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം -
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം












Click it and Unblock the Notifications