Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ലോകത്തിന് മാതൃക, പൊലീസുകാര്‍ക്ക് സ്‌നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ടെന്ന് റോഷൻ ആൻഡ്രൂസ്

കൊച്ചി: കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധത്തെ വാനോളം പുകഴ്ത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ്. മനുഷ്യര്‍ ചികിത്സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയ ഇടം മരണങ്ങളെ തോൽപ്പിച്ചു കൊണ്ട് ലോകത്തിന് മാതൃകയാകുകയാണ്. ഇത് ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

എല്ലാ മേഖലകളിലേയും നിസ്വാര്‍ത്ഥരായ മനുഷ്യര്‍ ഈ മഹാമാരിക്കെതിരെ അക്ഷീണം പൊരുതുകയാണ്. വേനല്‍ച്ചൂടിനെ പോലും വകവെക്കാതെ ജോലി ചെയ്യുന്ന പോലീസുകാരെ കുറിച്ചും അവരുടെ ജീവനെക്കുറിച്ചും നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും റോഷൻ ആൻഡ്രൂസ് ചോദിച്ചു. പോലീസുകാര്ക്ക് സ്നേഹത്തിന്റേയും ആദരവിന്റേയും സല്യൂട്ട് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.

roshan

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിക്കൊണ്ടുള്ള സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയിലാണ് ലോകത്തെ ഒന്നടങ്കം നിശ്ചലമാക്കിക്കൊണ്ടുള്ള കൊവിഡിന്റെ വരവ്. ഒന്നാം ലോകങ്ങളില്‍ മനുഷ്യര്‍ ചികിത്സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയ ഇടം മരണങ്ങളെ തോൽപ്പിച്ചു കൊണ്ട് ലോകത്തിന് മാതൃകയാകുന്നു.

എല്ലാ മേഖലകളിലേയും നിസ്വാര്‍ത്ഥരായ മനുഷ്യര്‍ അക്ഷീണം പൊരുതുകയാണ് ഈ മഹാമാരിക്കെതിരെ. വേനല്‍ച്ചൂടിനെ വകവെക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇന്നവർ ഈ വെയിലിൽ നിന്നും ആളുകളോട് പറയുന്നു ദയവ് ചെയ്ത് നിങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതെ തിരിച്ച് വീട്ടിൽ പോകൂവെന്ന്.

എപ്പോഴെങ്കിലും നിങ്ങൾ ഈ പോലീസുകാരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ജീവനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഡ്യൂട്ടിക്ക് ഇറങ്ങുന്ന പൊലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ പറയുന്ന കുഞ്ഞുമകളുടെ വീഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ.

Recommended Video

cmsvideo
    പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | Oneindia Malayalam

    ഇങ്ങനെയാണ് ഓരോ പൊലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന എനിക്ക്, നിങ്ങൾ മുഴുവന്‍ പൊലീസുകാര്‍ക്കും നല്‍കാനുള്ളത് സ്‌നേഹത്തിന്റെ, ആദരവിന്റെ സല്യൂട്ട് മാത്രമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+