• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?'' വനിതയിലെ അഭിമുഖത്തിനെതിരെ റോഷനും ദർശനയും

Google Oneindia Malayalam News

കൊച്ചി: മലയാള മനോരമയുടെ കുടുംബ മാഗസിനായ വനിതയ്ക്ക് എതിരെ വിമർശനവുമായി ചലച്ചിത്ര താരങ്ങളായ റോഷൻ മാത്യുവും ദർശനയും. വനിതാ മാഗസിനിൽ പ്രസിദ്ധീകരിച്ച തങ്ങളുടെ അഭിമുഖത്തിൽ തങ്ങൾ പറയാത്ത പല കാര്യങ്ങളുമുണ്ട് എന്നാണ് റോഷൻ ചൂണ്ടിക്കാട്ടുന്നത്.

അടുത്തിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച സി യു സൂൺ എന്ന ചിത്രവുമായി ബന്ധപ്പെട്ടുളള അഭിമുഖത്തെ കുറിച്ചുളള വിമർശനങ്ങൾ റോഷൻ ഫേസ്ബുക്ക് പോസ്റ്റിൽ അക്കമിട്ട് നിരത്തിയിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ..

വനിതയിലെ അഭിമുഖം

വനിതയിലെ അഭിമുഖം

അടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ റോഷൻ മാത്യുവിന്റെയും ദർശനയുടേയും കവർ ചിത്രത്തോട് കൂടിയാണ് പുതിയ ലക്കം വനിത മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു ഇരുവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായ സി യു സൂൺ വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലുളളതാണ് വനിതയിലെ അഭിമുഖം.

പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും

പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും

എന്നാൽ അഭിമുഖത്തിൽ താനും ദർശനയും പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു എന്നാണ് റോഷൻ ആരോപിക്കുന്നു. മാത്രമല്ല അഭിമുഖത്തിലെ പൈങ്കിളി ഭാഷയും തങ്ങളുടേത് അല്ലെന്നാണ് റോഷൻ പറയുന്നത്. വനിതയിൽ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകൾ എന്ന തലക്കെട്ടിലാണ് റോഷന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല

ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല

റോഷൻ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല. 2. 'റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു' എന്ന് ദർശന പറഞ്ഞിട്ടില്ല. 3. ‘ഓൾ താങ്ക്സ് ടു ഫാഫദ്' എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്.

അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല

അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല

4. 'എന്റെ ഗ്രാഫ് നോക്കു' എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല. 5. 'മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു' എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ് 6. 'റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ' എന്നോ 'കൊച്ചി ആണ് റോഷന് ബെസ്റ്റ്' എന്നോ' ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.

 അതെങ്ങനെ 14 ഷോ ആയി?

അതെങ്ങനെ 14 ഷോ ആയി?

7. 'താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും' 'മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും' 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്. 8. 'എ വെരി നോർമൽ ഫാമിലി' എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.

cmsvideo
  C U Soon - Official Trailer Reaction | Fahadh Faasil, Darshana Rajendran | Oneindia Malayalam
  പൈങ്കിളി പ്രയോഗങ്ങൾ ഞങ്ങളുടേതല്ല

  പൈങ്കിളി പ്രയോഗങ്ങൾ ഞങ്ങളുടേതല്ല

  9. 'ഡിയർ' എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല. 10. ഇതിലുപരി, 'ബെസ്റ്റെസ്റ്റ് ഫ്രെന്റ്' എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്. കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?''

  English summary
  Roshan Mathew against interview published in Vanitha Magazine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X