കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഷൻ- ദർശന- വനിത വിവാദത്തിൽ മറുപടിയുമായി ലേഖിക; റോഷന്റെ ഭീഷണിയെ കുറിച്ചും വെളിപ്പെടുത്തൽ

Google Oneindia Malayalam News

കൊച്ചി: 'വനിത' പ്രസിദ്ധീകരിച്ചുവന്ന അഭിമുഖത്തിൽ തങ്ങൾ പറയാത്ത കാര്യങ്ങൾ ഉണ്ട് എന്ന ആക്ഷേപവുമായി കഴിഞ്ഞ ദിവസം സിനിമ താരങ്ങളായ റോഷൻ മാത്യുവും ദർശനയും രംഗത്ത് വന്നിരുന്നു. തങ്ങളുടെ വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർത്തിയതിനൊപ്പം അഭിമുഖം തയ്യാറാക്കിയ മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്കും നൽകിയിരുന്നു.

ഇതേ തുടർന്ന് മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ വലിയ തോതിൽ വിമർശന കമന്റുകളും വന്നു. ഇതൊരു സൈബർ ആക്രമണത്തിന്റെ തലത്തിലേക്ക് പിന്നീട് മാറുകയും ചെയ്തു. റോഷൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് മാധ്യമ പ്രവർത്തകയുടെ പ്രൊഫൈൽ ലിങ്ക് ഡിലീറ്റ് ചെയ്തെങ്കിലും കമന്റുകൾക്ക് കുറവുണ്ടായില്ല. തങ്ങൾ സൂചിപ്പിച്ച വിഷയങ്ങൾ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണെന്നും അഭിമുഖം നടത്തിയ ആളെ കുറിച്ചല്ല എന്നും വിശദീകരിച്ച് റോഷൻ വീണ്ടും ഫേസ്ബുക്കിൽ എത്തുകയും ചെയ്തു.

ഈ വിവാദത്തിൽ തന്റെ ഭാഗം വിശദീകരിക്കുകയാണ് അഭിമുഖം തയ്യാറാക്കിയ ലക്ഷ്മി പ്രേംകുമാർ. റോഷൻ വനിത പ്രതിനിധിയോട് സംസാരിച്ചപ്പോഴത്തെ ഭീഷണിയെ കുറിച്ചും ലക്ഷ്മി വിശദീകരിക്കുന്നു. ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

സൈബർ ആക്രമണം

സൈബർ ആക്രമണം

സുഹൃത്തുക്കളെ ,

24 മണിക്കൂർ ആകുന്നു എന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്....
സോഷ്യൽ മീഡിയയുടെ സാധ്യതകൾ അതി ഗംഭീരമായി ഉപയോഗിച്ച ഒരു സിനിമയിലെ നായകനെയും നായികയെയും അവതരിപ്പിക്കുമ്പോൾ അഭിമുഖം വാട്‌സ് ആപ്പ് ചാറ്റിന്റെ മാതൃകയിൽ കൊടുക്കുന്നതും ഫഹദിന് നന്ദി പറയുന്നതും 'മോഹൻലാൽ സാറും തുടക്കം വില്ലനായിട്ടായിരുന്നു" എന്ന നിർദോഷമായ വാചകം ഉൾപ്പെടുത്തുന്നതും ഒക്കെ (ഇവയെല്ലാം, യെസ്, അതേ എന്നൊക്കെ അഭിമുഖത്തിന്റെയും ഫോട്ടോ ഷൂട്ടിന്റെയും ഇടയിൽ നിങ്ങൾ തന്നെ സമ്മതിച്ചതാണ്) അത്ര വലിയ 'തെറ്റുകൾ' ആണെന്ന് ഇപ്പോഴാണ് മനസിലായത്!!!

പിആർ വർക്ക് അല്ല, ജേർണലിസം

പിആർ വർക്ക് അല്ല, ജേർണലിസം

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ഇന്റർവ്യൂവിൽ സംസാരിക്കുന്ന അതേ ഓർഡറിൽ അല്ല ഇന്നേ വരെ ഒരു അഭിമുഖവും അച്ചടിച്ചു വന്നിട്ടുള്ളത്. ആശയവും അർഥവും മാറാതെ സമാനമായ വാക്കുകളിൽ എഴുതുന്നു. അതാണല്ലോ തയാറാക്കിയത് എന്ന് പറഞ്ഞ് എഴുതിയ ആളിന്റെ ബൈലൈൻ കൊടുക്കുന്നത്.
ഇന്റർവ്യൂ അയച്ചു കൊടുത്ത് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന്‌ ഞാൻ പഠിച്ച ജേർണലിസം പാഠങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല.
ഞാൻ ചെയ്യുന്നത് താരങ്ങളുടെ പി ആർ. വർക്ക്‌ അല്ല, ജേർണലിസം ആണെന്ന് എന്നും ഉറച്ചു വിശ്വസിക്കുന്നു.

ഏതാണ് ശരി?

ഏതാണ് ശരി?

നിങ്ങൾ പരിചയപെട്ടത് 8 വർഷം മുന്നേ ആണെന്ന് ഇപ്പോൾ പറയുന്നു. എന്നോട് പറഞ്ഞത് 9 വർഷം മുന്നേ ആണെന്ന്. മറ്റൊരു മീഡിയയിൽ പറഞ്ഞത് 10 വർഷം മുന്നേ എന്ന്. (ആ അഭിമുഖം neat intention എന്ന് പറഞ്ഞ് നിങ്ങൾ തന്നെ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്ക്രീൻ ഷോട്ട് ഇതോടൊപ്പം.) ഏതാണാവോ ശരി?
മുഖം ഇല്ലാത്തവരുടെ മനഃശാസ്ത്രം അറിയുന്നത് കൊണ്ട് ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പക്ഷേ ഇത്ര ബാലിശമായ കാര്യങ്ങൾക്ക് കഥയറിയാതെ കുറ്റപ്പെടുത്തിയവരോട് ചിലത് പറയണം എന്നു തോന്നി. അത്ര മാത്രം.

തിരുത്ത് നൽകാമെന്ന് പറഞ്ഞിട്ടും

തിരുത്ത് നൽകാമെന്ന് പറഞ്ഞിട്ടും

അഭിമുഖം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിൽ തിരുത്ത് വനിത മാസികയിലും ഫേസ് ബുക്കിലും വനിത ഓൺലൈനിലും കൊടുക്കാം എന്നു ബന്ധപ്പെട്ടവർ തന്നെ അറിയിച്ചതാണ്.
എന്നാൽ, എന്റെ ഫേസ് ബുക്കിൽ നിന്ന് അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ എടുത്തു ചേർത്ത്, അവർ തന്നെ എഴുതി തയാറാക്കിയ കുറിപ്പ് പ്രസിദ്ധീകരിക്കണം എന്നായിരുന്നു നിർബന്ധം പിടിച്ചത്...

റോഷന്റെ ഭീഷണി

റോഷന്റെ ഭീഷണി

സൈബർ ആക്രമണം നടത്താൻ സാഹചര്യം ഉണ്ടാക്കിയ, 'സാമൂഹിക പ്രതിബദ്ധത'യുള്ള നടൻ വനിത പ്രതിനിധിയോട് സംസാരിച്ച ഓഡിയോയിലെ ഭീഷണി ഇങ്ങനെ ആണ് , "പരിചയം ഉള്ള ചില ആൾക്കാരോടും പേജസിനോടും അങ്ങനെ സോഷ്യൽ മീഡിയയിൽ റീച് ചെയ്യാവുന്ന ചിലരോടും കയ്യിൽ നിന്ന് കുറച്ചു പൈസ മുടക്കിയും അല്ലാതെയും ഞാൻ അത്‍ അപ്‌ലോഡ് ചെയ്യും.......... ഇതൊക്കെ കഴിഞ്ഞിട്ട് ലക്ഷ്മിക്ക് ഡയറക്റ്റ്ലി 'ദ്രോഹം ചെയ്യണം' എന്ന് എനിക്ക് പേഴ്സണലി അതിയായി ആഗ്രഹം ഉണ്ട്..."

ആ ദ്രോഹം

ആ ദ്രോഹം

നിങ്ങൾ പറഞ്ഞ 'ദ്രോഹത്തിന്റെ ചെറിയൊരു ഭാഗമായി ആയി' എന്റെ ഫേസ് ബുക്ക്‌ ലിങ്ക് എന്റെ അനുവാദം ഇല്ലാതെ പോസ്റ്റ്‌ ചെയ്തതും കണ്ടു... മൂന്ന് മണിക്കൂർ സൈബർ കൂട്ടത്തിന് എടുക്കാൻ പാകത്തിൽ അതിട്ടു കഴിഞ്ഞു ഡിലീറ്റ് ചെയ്തതും കണ്ടു.
അദ്ദേഹത്തിന്റെ 'ദ്രോഹം' ഏതറ്റം വരെ പോവും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഈ കുറിപ്പിനും സൈബർ സംഘങ്ങൾ ആക്രമണം ഉറപ്പായും നടത്തിയേക്കാം

നിയമത്തിന്റെ വഴിയേ

സിനിമതാരങ്ങൾക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക് എതിരെ വനിതയിൽ സ്റ്റോറികൾ ചെയ്ത എനിക്ക് എതിരെ അതേ കൂട്ടത്തെ വച്ചു ഒളിയുദ്ധം നടത്തിയ കഴിവും അതു ഷെയർ ചെയ്തവരെയും ലൈക്ക് ചെയ്തവരെയും മൗനം പൂണ്ടവരെയും കണ്ടു.

എല്ലാവരോടും ഒന്നേ പറയാനുള്ളു,
സീ യു സൂൺ,

എന്നെ സ്നേഹിക്കുന്നവരും വിളിച്ചും മെസ്സേജ് അയച്ചും ആശ്വസിപ്പിച്ചവരും പറഞ്ഞതു പോലെ നിയമത്തിന്റെ വഴിയേ ഞാൻ പോവുന്നു. പൊലീസ് കേസും സൈബർ കേസും കൊടുക്കുന്നു. ബാക്കി എല്ലാം അവിടെ പറഞ്ഞോളാം.

English summary
Rohan Mathew- Darshana- Vanitha interview controversy: The journalist who conducted interview explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X