കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍

Google Oneindia Malayalam News

കോഴിക്കോട്: ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ജോസ് കെ മാണി തന്നെ വിശദീകരിക്കുമെന്നും റോഷി പറഞ്ഞു. ഇന്ന് ഉച്ചക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് റോഷിയുടെ പ്രതികരണം.

ഇടത് മുന്നണി പ്രവേശനത്തിന് മുന്നോടിയായാണ് ജോസ് കെ മാണിയുടെ രാജിയെന്നാണ് സൂചന. ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് രാജിക്കാര്യവും ഉയരുന്നത്. യുഡിഎഫ് വിട്ടാലും ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലായെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. ഇത് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് ആക്കം കൂട്ടുന്നതാണ്. ഇതിന്റെ തിരക്ക് പിടിച്ച ചുവട്‌വെപ്പെന്നോണം സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയും നടത്തിയിരുന്നു.

jose

ജോസ് കെ മാണിയുടെ നിലപാടിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല. യുഡിഎഫിനെ തള്ളിപറഞ്ഞ് ജോസ്പക്ഷം രംഗത്ത് വന്നാല്‍ മുന്നണിയിലെടുക്കുമെന്നും യുഡിഎഫില്‍ നിന്നും പുറത്ത് വരാനാകാതെ സ്വാഗതം ചെയ്യാനാകില്ലായെന്നുമായിരുന്നു സിപിഐയുടെ നിലപാട്.

വിഷയത്തില്‍ സിപിഐ ആദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചക്ക് തയ്യാറാവുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, വിജയരാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പിന്നാലെയായിരുന്നു ജോസിനോട് നിഷേധാത്മക നിലപാടില്ലായെന്ന കോടിയുടെ പ്രസ്താവന.

എംസി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ വണ്ടിചെക്ക് കേസും; സമന്‍സ് അയച്ചു; അടിക്കടി പരാതികള്‍എംസി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ വണ്ടിചെക്ക് കേസും; സമന്‍സ് അയച്ചു; അടിക്കടി പരാതികള്‍

സദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യംസദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യം

ബ്രിട്ടനില്‍ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റു; വന്‍ സംഭവം എന്ന് പോലീസ്, വ്യാപക തിരിച്ചില്‍ബ്രിട്ടനില്‍ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റു; വന്‍ സംഭവം എന്ന് പോലീസ്, വ്യാപക തിരിച്ചില്‍

English summary
Roshi Augustine about the resignation of Jose K Mani as Rajya Sabha MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X