കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ജോസഫിന്‍റെ തന്ത്രം: ഗുരുതര അച്ചടക്ക ലംഘനമെന്ന് റോഷി അഗസ്റ്റിന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്ത്. തെരഞ്ഞെടുക്ക് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പിജെ ജോസഫ് അങ്ങനെ ഒരു കത്ത് കൊടുക്കുമോ എന്ന് അറിയില്ല. കത്ത് കൊടുത്തോ എന്ന് പാര്‍ട്ടി പിജെ ജോസഫിനോട് ചോദിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് അങ്ങനെ ഒരു കത്ത് കൊടുത്തത് ആരാണെങ്കിലും അത് അച്ചടക്ക ലംഘനമാണ്. പുതിയ ചെയര്‍മാനെയും സെക്രട്ടറിയെയും നിയമിച്ചുവെന്ന് കാണിച്ച് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്നത് മാധ്യങ്ങളിലൂടെയാണ് അറിഞ്ഞതെും റോഷ് അഗസ്റ്റിന്‍ പറഞ്ഞു.

<strong>ഡികെ തിരിച്ചെത്തി: ബിജെപിയുടെ മോഹം ഇനി വിലപോവില്ല, വിമതരെ മെരുക്കാന്‍ അറ്റകൈ പ്രയോഗം</strong>ഡികെ തിരിച്ചെത്തി: ബിജെപിയുടെ മോഹം ഇനി വിലപോവില്ല, വിമതരെ മെരുക്കാന്‍ അറ്റകൈ പ്രയോഗം

പാര്‍ലമെന്‍ററി പാര്‍ട്ടിം യോഗം വിളിച്ചു ചേര്‍ത്ത് പുതിയ ചെയര്‍മാന്‍റെ കാര്യത്തില്‍ സമവായം ആകുന്നതിന് മുമ്പ് ഇത്തരമൊരു തീരുമാനം എടുത്തെങ്കില്‍ അത് ശരിയായില്ല. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

 kcm-

അതേസമയം, മാണിപക്ഷത്തെ പ്രമുഖ നേതാവായിരുന്ന ജോയ് എബ്രഹാമിനെ പാര്‍ട്ടി സെക്രട്ടറിയായി നിലനിര്‍ത്തി തങ്ങളുടെ പക്ഷത്ത് എത്തിക്കാനായത് ജോസഫ് ഗ്രൂപ്പിന് അധികാര വടംവലിയില്‍ മുന്‍തൂക്കം നല്‍കുന്നു. കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായെ കണക്കാക്കാനാകു. സിഎഫ് തോമസും മോൻസ് ജോസഫുമടക്കം മൂന്ന് എംഎൽഎമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് ജോസഫ് വിഭാഗം അവകാശപ്പെടുന്നത്.

English summary
roshi augustine against pj joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X