റോഷി അഗസ്റ്റിനും ജോസ് കെ മാണിയും വീഴും; വിടി ബല്‍റാം തിരിച്ചുവരും, മനോരമ എക്‌സിറ്റ് പോള്‍
കൊച്ചി: കേരളത്തില്‍ ഇടതുഭരണം അവസാനിക്കുമെന്ന് മനോരമ ന്യൂസ്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍. യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് പറയുന്ന ഫലം കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും പ്രതീക്ഷ നല്‍കുന്നതാണ്. യുഡിഎഫ് 82-94 സീറ്റുകള്‍ നേടും. എല്‍ഡിഎഫ് 44-56 സീറ്റുകളില്‍ ഒതുങ്ങും. എന്‍ഡിഎക്ക് 1-3 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന് സര്‍വ്വെ പറയുന്നു.
കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ആറ് മുതല്‍ എട്ട് വരെ സീറ്റ് എല്‍ഡിഎഫിന് കിട്ടും. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ യുഡിഎഫിന് സാധ്യതയുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ ശക്തമായ മല്‍സരമാണ്. എങ്കിലും യുഡിഎഫ് ജയിക്കും. കാസര്‍കോട് ജില്ലയില്‍ യുഡിഎഫ് 2-4, എല്‍ഡിഎഫ് 1-3 എന്നിങ്ങനെയാകും സീറ്റ് നില.

വയനാട്ടില്‍ യുഡിഎഫിന് 2-3 സീറ്റുകള്‍ കിട്ടും. എല്‍ഡിഎഫിന് 0-1. മലപ്പുറത്തും കോഴിക്കോടും യുഡിഎഫിനാകും ആധിപത്യം. മലബാറിലെ അഞ്ച് ജില്ലകളില്‍ യുഡിഎഫിന് 33-37 സീറ്റുകള്‍ ലഭിച്ചേക്കും. എല്‍ഡിഎഫിന് 11-15 സീറ്റുകള്‍ വരെ കിട്ടാനാണ് സാധ്യത. ബേപ്പൂരില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം എന്നും ഫലം. പാലക്കാട് ജില്ലയില്‍ എല്‍ഡിഎഫിനാണ് മേല്‍കൈ. എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് രണ്ട് സീറ്റും ലഭിക്കുമെന്നാണ് ഫലം.
തൃത്താലയില്‍ ജയസാധ്യത വിടി ബല്‍റാമിനാണ്. യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചേക്കും. മേജര്‍ രവി ബിജെപിക്ക് വേണ്ടി മല്‍സരിച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ കെ പ്രേംകുമാറിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. ഇവിടെ നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫിന് പറയുന്നത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി ജയിക്കും. ബിജെപിയുടെ ശോഭ സുരേന്ദ്രന്‍ പരാജയപ്പെടും.
തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാല്‍ ജയിക്കില്ല. യുഡിഎഫിനാണ് സാധ്യത. നാട്ടിക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഗീത ഗോപി ജയിക്കും. പി രാജീവും വിഇ അബ്ദുല്‍ ഗഫൂറും ഏറ്റുമുട്ടിയ കളമശേരിയില്‍ ബലാബലം ആണ്. തൃപ്പൂണിത്തുറയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കുന്നത്തുനാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിപി സജീന്ദ്രന്‍ ജയിക്കും. എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിന് 0-2 സീറ്റ് മാത്രമേ കിട്ടുകയുള്ളൂ.
ഇടുക്കി മണ്ഡലത്തില്‍ റോഷി അഗസ്റ്റില്‍ തോല്‍ക്കാനാണ് സാധ്യത. യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസ് ജയിക്കുമെന്നാണ് ഫലം. പാലായില്‍ നേരിയ മുന്‍തൂക്കം യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനാണ്. ജോസ് കെ മാണി തൊട്ടുപിന്നിലുണ്ട്. ഷോണ്‍ ജോര്‍ജ് തോല്‍ക്കും. പൂഞ്ഞാര്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ എംജെ സെബാസ്റ്റ്യന്‍ ജയിക്കും. ഇത് ശരിയാണെങ്കില്‍ ഷോണ്‍ ജോര്‍ജും പിസി ജോര്‍ജും തോല്‍ക്കും.
അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാം ജയിക്കും. ആലപ്പുഴ ജില്ലയില്‍ യുഡിഎഫിന് 5-7 സീറ്റുകള്‍ കിട്ടിയേക്കും. എല്‍ഡിഎഫിന് 2-4 സീറ്റ് വരെ കിട്ടിയേക്കും. ആറന്മുളയില്‍ വീണ ജോര്‍ജും അബിന്‍ വര്‍ക്കിയും ബാലബലത്തിലാണ്. ശക്തമായ പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത് എന്നും മനോരമ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. അതേസമയം, എക്‌സിറ്റ് പോള്‍ അവസാന വാക്കല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ ആണെന്നും അദ്ദേഹത്തിന്റെ പ്രതികരണം.














Click it and Unblock the Notifications