കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിയും പാര്‍വതിയും മൈ സ്റ്റോറിയെ സഹായിച്ചു... ബാക്കിയെല്ലാം വ്യാജ പ്രചാരണമെന്ന് റോഷ്‌നി

Google Oneindia Malayalam News

കൊച്ചി: കോടികള്‍ മുടക്കി വമ്പന്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മൈ സ്റ്റോറി. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് തുടക്കം മുതല്‍ നെഗറ്റീവ് റേറ്റിങായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍ ചിത്രത്തിലെ പ്രധാന താരങ്ങളായ പൃഥ്വിരാജിനും പാര്‍വതിക്കുമെതിരെ രംഗത്ത് വന്നിരുന്നു. ഇരുവരും സിനിമയുടെ പ്രചാരണത്തിന് സഹായിക്കുന്നില്ലെന്നായിരുന്നു റോഷ്‌നിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അവര്‍.

ഇത് സിനിമയെ തകര്‍ക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമമാണെന്ന് അവര്‍ പറയുന്നു. പൃഥിയോടും പാര്‍വതിയോടും യാതൊരുവിധ പ്രശ്‌നവുമില്ലെന്നും പ്രചാരണങ്ങളെല്ലാം വ്യാജമാണെന്നും റോഷ്‌നി പറയുന്നു. അതേസമയം ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ വളരെ ആസൂത്രിതമാണെന്നും അവര്‍ സൂചിപ്പിച്ചു.

ആസൂത്രിതമായ ആക്രമണം

ആസൂത്രിതമായ ആക്രമണം

മൈ സ്റ്റോറിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണമാണ്. ഫാന്‍സിന്റെ പേരില്‍ മറ്റാരൊക്കെയോ ആണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. തന്റെ ചിത്രം ഈ രീതിയില്‍ സ്വീകരിക്കപ്പെടുന്നതില്‍ നല്ല വിഷമമുണ്ട്. 18 കോടി രൂപ മുതല്‍ മുടക്കിലാണ് മൈ സ്റ്റോറി ചിത്രീകരിച്ചത്. എന്നാല്‍ ഇപ്പോഴത്തെ പ്രചാരണങ്ങള്‍ തന്നെ തളര്‍ത്തുകയാണ്. ഈ പ്രചാരണള്‍ക്ക് പിന്നില്‍ ആരാണെന്നും അറിയില്ല. സിനിമ ഇറങ്ങി മൂന്നുദിവസത്തിനുള്ളില്‍ ഇത്രത്തോളം മോശം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

പൃഥ്വിയും പാര്‍വതിയും...

പൃഥ്വിയും പാര്‍വതിയും...

പൃഥ്വിരാജും പാര്‍വതിയും ചിത്രത്തോട് സഹകരിക്കുന്നില്ലെന്ന് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അതും വ്യാജപ്രചാരണമാണ്. നിങ്ങള്‍ പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് നോക്കൂ. ചിത്രത്തിലെ പുതിയ ഗാനവും അദ്ദേഹമാണ് പുറത്തിറക്കിയത്. പാര്‍വതി എന്നെ നേരിട്ട് വിളിച്ചിരുന്നു. സിനിമയ്‌ക്കെതിരെ നടക്കുന്ന ഈ വ്യാജ പ്രചാരണങ്ങല്‍ ഇത്രത്തോളമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഇതിനെ നമുക്ക് ഒരുമിച്ച് നേരിടാം ഒപ്പമുണ്ട് എന്ന് പാര്‍വതി പറഞ്ഞു. അവര്‍ രണ്ടുപേരും എനിക്ക് ഒപ്പമുണ്ട്. ഏത് വിധേനയും ചിത്രം പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.

Recommended Video

cmsvideo
'പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും നിലപാട് ചിത്രത്തെ തകർത്തു ' | Oneindia Malayalam
ഒരാളുടെ സ്വപ്‌നമാണ് തകര്‍ക്കുന്നത്

ഒരാളുടെ സ്വപ്‌നമാണ് തകര്‍ക്കുന്നത്

താരങ്ങളുടെ ചില നിലപാടിന്റെ പേരില്‍ ഇവര്‍ ഇല്ലാതാക്കുന്നത് എത്ര പേരുടെ സ്വപ്‌നങ്ങളാണ്. സിനിമയുടെ പാട്ടും ട്രെയിലറും പുറത്തിറങ്ങിയത് മുതല്‍ വ്യാപക സൈബര്‍ ആക്രമണമാണ് നടന്നത്. മൈ സ്റ്റോറിയുടെ ഒഫീഷ്യല്‍ പേജില്‍ പാര്‍വതിയെ വൃത്തികെട്ട ഭാഷയിലാണ് തെറി വിളിക്കുന്നത്. ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. നിങ്ങള്‍ ചിത്രം കണ്ട് നോക്കൂ. എന്നിട്ട് പറയുമോ ഈ പറഞ്ഞ പോലുള്ള കാര്യങ്ങളുണ്ടെന്ന്.

മമ്മൂട്ടി ഫാന്‍സുകാരല്ല

മമ്മൂട്ടി ഫാന്‍സുകാരല്ല

ചിത്രത്തെ കുറിച്ച് മോശം പ്രചരിപ്പിക്കുന്നത് ഒരിക്കലും മമ്മൂട്ടി ഫാന്‍സുകാരല്ല. മമ്മൂക്കയാണ് ഈ ചിത്രത്തിലെ ട്രെയിലര്‍ പുറത്തിറക്കിയത്. അന്ന് അദ്ദേഹം പറഞ്ഞു എനിക്കോ എന്നെ സ്‌നേഹിക്കുന്നവര്‍ക്കോ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. അക്കാര്യത്തില്‍ അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി ചിത്രത്തിനെതിരെ പാര്‍വതി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മമ്മൂട്ടി ഫാന്‍സ് അങ്ങനെ ചെയ്യില്ല. ഇക്കാര്യം ഞാന്‍ ലാലേട്ടനോടും സംസാരിച്ചിരുന്നു. അദ്ദേഹവും ഒപ്പമുണ്ടെന്ന് പറഞ്ഞു. സിനിമ നല്ലതാണെന്ന് പറയിപ്പിക്കുക മാത്രമാണ് വഴിയെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ല്യുസിസി സഹകരിച്ചില്ല

ഡബ്ല്യുസിസി സഹകരിച്ചില്ല

വനിതകളുടെ ക്ഷേമത്തിനായി വന്ന സംഘടനയാണ് ഡബ്ല്യുസിസി. അവരെ കുറിച്ചോര്‍ത്താണ് എനിക്ക് ഏറ്റവും സങ്കടം തോന്നിയത്. ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടക്കുമ്പോള്‍ ഞാന്‍ ഡബ്ല്യുസിസിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തില്‍ സഹായിക്കാന്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയ്യാറായില്ല. സജിത മഠത്തില്‍ പറഞ്ഞത് ഞങ്ങള്‍ പരാതിയൊന്നും സ്വീകരിക്കാറില്ലെന്നാണ്. സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നവരാണ് എന്റെ പരാതിയോട് ഇങ്ങനെ പെരുമാറുന്നത്.

ആരെയും തള്ളിപ്പറയുന്നില്ല

ആരെയും തള്ളിപ്പറയുന്നില്ല

ഡബ്ല്യുസിസി സഹായിക്കാത്തതില്‍ അതിയായ സങ്കടമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. ആ സിനിമയോട് എല്ലാ താരങ്ങളും നീതി കാട്ടിയിട്ടുണ്ട്. ആരെയും ഞാന്‍ തള്ളിപ്പറയുന്നില്ല. സിനിമയെ സിനിമയായി കാണണം. ഒരു സ്ത്രീയെന്ന പരിഗണന തരണം. ഇല്ലാത്ത പ്രചാരണങ്ങളുടെ പേരില്‍ ജനങ്ങളുടെ തീയ്യേറ്ററില്‍ നിന്നും അകറ്റരുതെന്നും റോഷ്‌നി പറഞ്ഞു. അതേസമയം റോഷ്‌നിയുടെ മറുപടിയോടെ കഴിഞ്ഞ ദിവസത്തെ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ പ്രചാരണം

കഴിഞ്ഞ ദിവസത്തെ പ്രചാരണം

ആദ്യം മുതല്‍ തന്നെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണമായിരുന്നുവെന്ന് റോഷ്‌നി പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ഒപ്പം നില്‍ക്കാന്‍ പൃഥ്വിരാജും പാര്‍വതിയും തയ്യാറായില്ലെന്നും എവിടെയെങ്കിലും പാര്‍വതി സിനിമയെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടോ എന്നും റോഷ്‌നി ചോദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതാണ് ഇപ്പോള്‍ പൊളിഞ്ഞത്. അതേസമയം നേരത്തെ മെന്‍ ഇന്‍ സിനിമ കളക്ടീവും ചിത്രത്തിന് നെഗറ്റീവ് റേറ്റിങ് നല്‍കിയിരുന്നു.

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം....13 പേരെയും രക്ഷപ്പെടുത്തി.... എല്ലാവരും നിരീക്ഷണത്തില്‍തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം....13 പേരെയും രക്ഷപ്പെടുത്തി.... എല്ലാവരും നിരീക്ഷണത്തില്‍

ഉപ്പും മുളകും അവസാനിപ്പിക്കാന്‍ നീക്കം... നിഷയെ ഒഴിവാക്കാന്‍ ശ്രമമുണ്ടെന്ന് ഗണേഷ് കുമാര്‍ഉപ്പും മുളകും അവസാനിപ്പിക്കാന്‍ നീക്കം... നിഷയെ ഒഴിവാക്കാന്‍ ശ്രമമുണ്ടെന്ന് ഗണേഷ് കുമാര്‍

English summary
roshni dinakar about campaign against my story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X