• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പട്ടം പൊട്ടിക്കുമെന്ന് എനിക്ക് മെസേജ് വന്നു... മൈ സ്റ്റോറി ഇറങ്ങും മുമ്പേ പ്രചാരണമെന്ന് റോഷ്‌നി

കൊച്ചി: പാര്‍വതി അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അടുത്തിടെ ഏറ്റവുമധികം ആക്രമണമുണ്ടായ ചിത്രമാണ് മൈസ്റ്റോറി. 18 കോടി ചിലവില്‍ നിര്‍മിച്ച ചിത്രത്തിന് മികച്ച അഭിപ്രായം കിട്ടിയിട്ടും വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ പറയുന്നു. അതേസമയം റിലീസും മുമ്പും ശേഷവും ചിത്രത്തിനും പാര്‍വതിക്കും നേരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായതെന്ന് റോഷ്‌നി പറഞ്ഞു.

പാര്‍വതിക്ക് നേരെയുള്ള ദേഷ്യമാണ് ചിത്രത്തോട് തീര്‍ക്കുന്നതെന്നും തന്റെ പ്രയത്‌നം ഇവര്‍ നശിപ്പിക്കുകയാണെന്നും സംവിധായിക ആരോപിക്കുന്നു. അതേസമയം തിയ്യേറ്ററില്‍ കനത്ത പരാജയം മൈ സ്റ്റോറി ഏറ്റുവാങ്ങിയതാണ് റോഷ്‌നിയുടെ ആരോപണങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. ്‌റോഷ്‌നിയുടെ ആരോപണങ്ങള്‍ മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച റിലീസ് ചെയ്തതാണ് പ്രശ്‌നമെന്നാണ് പൃഥ്വി പറഞ്ഞത്.

പാര്‍വതിയുടെ വിവാദത്തിന് ശേഷം....

പാര്‍വതിയുടെ വിവാദത്തിന് ശേഷം....

പാര്‍വതിയുടെ വിവാദത്തിന് ശേഷമാണ് മൈ സ്റ്റോറിക്കെതിരെ വ്യാപകമായി ആക്രമണമുണ്ടായത്. അതിന് മുമ്പ് ചെറിയ രീതിയിലുള്ള ആരോപണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറിന് മുമ്പ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരുന്നു. അതിന് ശേഷമാണ് പാര്‍വതിയുടെ വിഷം ഉണ്ടാവുന്നത്. പലരും അന്ന് എന്നോട് ചോദിച്ചത് പാര്‍വതിയെ മാറ്റുന്നില്ലേയെന്നാണ്. മുമ്പ് എല്ലാവര്‍ക്കുമിഷ്ടപ്പെട്ടിരുന്ന പാര്‍വതിയെയാണ് എന്റെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. അവര്‍ അഭിപ്രായം പറഞ്ഞുവെന്ന് കരുതി ഈ സിനിമയോട് വിരോധം കാണിക്കേണ്ട ആവശ്യമെന്താണ്.

ചെറിയ ചെറിയ ആരോപണങ്ങള്‍

ചെറിയ ചെറിയ ആരോപണങ്ങള്‍

സിനിമയ്‌ക്കെതിരെ ചെറിയ ചെറിയ ആരോപണങ്ങളിലൂടെയാണ് വിവാദം തുടങ്ങിയത്. ബോളിവുഡ് ചിത്രം തമാശയിലെ ഗാനരംഗവുമായി മൈ സ്‌റ്റോറിയിലെ ഗാനരംഗത്തിന് സാമ്യമുണ്ടെന്നായിരുന്നു. ഈ രണ്ട് ചിത്രത്തിനും ഒരേ ടീമാണ് കൊറിയോഗ്രാഫി ചെയ്തത്. പരിശോധിച്ചെങ്കിലും സാമ്യമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഷാരൂഖ് ഖാന്റെ കുച്ച് കുച്ച് ഹോത്താ ഹേയുമായി സാമ്യമുണ്ടെന്നായി. സത്യത്തില്‍ ആകെയുള്ളത് ഓം ശാന്തി ഓമുമായുള്ള സാമ്യമാണ്. പക്ഷേ ഉള്ളടക്കില്‍ ഈ സാമ്യമില്ല താനും.

അഞ്ച് ചുംബന രംഗങ്ങളുണ്ടെന്ന്....

അഞ്ച് ചുംബന രംഗങ്ങളുണ്ടെന്ന്....

ചിത്രത്തില്‍ അഞ്ച് ചുംബന രംഗങ്ങളുണ്ടെന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. എന്റെ ഫേസ്ബുക്ക് പേജില്‍ പാര്‍വതി തെറി വിളിക്കുന്നത് അങ്ങേയറ്റം മോശമായിട്ടാണ്. ആരോടാണെങ്കിലും ഇത് അതിരുകടന്നതാണ്. അവരൊരു സ്ത്രീയാണ്. പാര്‍വതിയുടെ അഴിഞ്ഞാട്ടമാണ് സിനിമയില്‍ എന്നൊക്കെയായിരുന്നു പ്രചാരണം. കുടുംബങ്ങള്‍ക്ക് കാണാന്‍ കൊള്ളാത്ത ചിത്രമാണ് എന്നൊക്കെ തള്ളിവിട്ടിട്ടുണ്ട്. ഈ ആരോപണങ്ങളുടെ ഒരു വീഡിയോ യൂടൂബില്‍ പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ ചിത്രം കണ്ടവരാരും ഇങ്ങനെ പറഞ്ഞിട്ടില്ല.

ടോറന്റിലൂടെ പ്രചരിപ്പിക്കുന്നു

ടോറന്റിലൂടെ പ്രചരിപ്പിക്കുന്നു

കഴിഞ്ഞ ദിവസം ടോറന്റില്‍ മൈ സ്‌റ്റോറിയുടെ വ്യാജനുണ്ടെന്ന് വാര്‍ത്ത കണ്ടിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് ഏഴായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നിര്‍മാതാവിനെ കൊന്നിട്ടാണ് ഇവര്‍ പടം കാണുന്നത്. പടം കാണുന്നില്ലെന്ന് തീരുമാനിച്ചവര്‍ പിന്നെന്തിനാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് റോഷ്‌നി ചോദിക്കുന്നു. അതേസമയം നാളെ ഈ അനുഭവം ആര്‍ക്കുമുണ്ടാവാമെന്നും ഒരു സിനിമയെ ഇത്തരം നീക്കത്തിലൂടെ കൊല്ലുന്നത് നല്ലതല്ലെന്നും റോഷ്‌നി പറഞ്ഞു.

ഒരുമിച്ച് റിലീസ് ചെയ്തത് പാളി

ഒരുമിച്ച് റിലീസ് ചെയ്തത് പാളി

തനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നെങ്കില്‍ മൈ സ്റ്റോറിയും കൂടെയും അടുപ്പിച്ച് റിലീസ് ചെയ്യില്ലായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. റോഷ്‌നി ദിനകറിനുള്ള മറുപടി കൂടിയാണിത്. കൂടെയുടെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ജൂലായ് രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച ചിത്രമാണത്. മൈ സ്റ്റോറിയുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. മൈ സ്‌റ്റോറിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു. ഇത് അഭിനേതാക്കളുടെ തീരുമാനല്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ്. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണെന്നും പൃഥ്വി പറഞ്ഞു.

ഈ പടം ഞങ്ങള്‍ പൊട്ടിക്കും

ഈ പടം ഞങ്ങള്‍ പൊട്ടിക്കും

ബെംഗളൂരു സൈബര്‍ സെല്ലില്‍ ഈ പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് എനിക്ക് ഒരു മെസേജ് വന്നിരുന്നു. ചേച്ചീ ഈ പടം ഞങ്ങള്‍ പൊട്ടിക്കും എന്നായിരുന്നു അതിലുണ്ടായിരുന്നത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ചതാണ് ഇക്കാര്യം. ചിലര്‍ പറഞ്ഞത് എത്ര തന്നെ നല്ല സിനിമയാണെങ്കിലും അത് കാണില്ലെന്നാണ്. പാര്‍വതിയെയോ പൃഥ്വിരാജിനെയോ നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. പക്ഷേ അതുകൊണ്ട് നശിക്കുന്നത് സിനിമായാണ്.

കര്‍ദിനാളിന്റെ വാദം പൊളിഞ്ഞു.... പരാതി പുറത്തുവിട്ടു, ബിഷപ്പിന്റെ സംസാരം അറപ്പുളവാക്കുന്നു

അഭിമന്യുവിന്റെ കൊലയാളികളിൽ ഒരാൾ കൂടി അറസ്റ്റിൽ! കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിൽ

English summary
roshni dinakar on parvathy issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X