ജോസഫിന്‍റെ വിപ്പിന് പുല്ലുവില; യുഡിഎഫിന് വോട്ട് ചെയ്യാതെ ജോസ് വിഭാഗം, ഇടതുപാളയത്തില്‍ ചിരി
തിരുവനനന്തപുരം: പ്രതിക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തോടൊപ്പം നിയമസഭയില്‍ രാജ്യസഭാ വോട്ടെടുപ്പും പുരോഗമിക്കുന്നത്. എല്‍ജെഡി നേതാവ് എംപി വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ ഒഴിവ് വന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫിന് വിജയം ഉറപ്പായ സീറ്റില്‍ ഇടതുപക്ഷത്ത് നിന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറാണ് മത്സരിക്കുന്നത്. കര്‍ഷക കോണ്‍ഗ്രസ് നേതാവായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 12 മണിയോടെ 81 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് പക്ഷത്ത് നിന്ന് 50 പേരും യുഡിഎഫില്‍ നിന്ന് 30 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേ സമയം കേരള കോണ്‍ഗ്രസിലെ ജോസ് പക്ഷത്തെ രണ്ട് പേരും വോട്ട് രേഖപ്പെടുത്താന്‍ എത്തിയില്ല.

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം
ശ്രേയാംസ് കുമാറിന്‍റെ വിജയം ഉറപ്പായ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത് കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാറിന് എതിരായും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫ് പക്ഷം ജോസ് വിഭാത്തില്‍ നിന്നുള്ള എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജിനും വിപ്പ് നല്‍കിയിരുന്നു.

സഭയിലെത്തിയില്ല
ഈ രണ്ട് ആവശ്യം ഉയര്‍ത്തി യുഡിഎഫും ജോസ് വിഭാഗത്തിന് വിപ്പ് നല്‍കി. എന്നാല്‍ റോഷി അഗസ്റ്റിനും എന്‍ ജയരാജും സഭയിലെത്തിയില്ല. ധനഭില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ജോസ് വിഭാഗം എംഎല്‍എമാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പങ്കെടുക്കിന്നില്ല. അതേസമയം ജോസഫ് പക്ഷത്തെ എംഎല്‍എമാര്‍ സഭയില്‍ ഹജരായിട്ടുണ്ട്. പിജെ ജോസഫ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സഭയില്‍ സംസാരിക്കുകയും ചെയ്തു.

നടപടി
യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ചു കൊണ്ട് ജോസ് വിഭാഗം എംഎല്‍എമാര്‍ ഇന്ന് രംഗത്തെത്തി. മുന്നണിയില്‍ നിന്ന് ഒരിക്കല്‍ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്നാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചത്.

നിര്‍ബന്ധത്തിതനാണ്
സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച മുതല്‍ വോട്ടെടുപ്പ് വരെ വിട്ടു നില്‍ക്കാനുള്ള വിപ്പ് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കാനുള്ള വിപ്പും നല്‍കിയിട്ടുണ്ട്. വിപ്പ് നിര്‍ദ്ദേശം മറികടന്നാല്‍ അംഗങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വികരിക്കാന്‍ താന്‍ നിര്‍ബന്ധത്തിതനാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
Recommended Video

റോഷിയെ മാറ്റി
പിളര്‍പ്പിന് മുമ്പ് റോഷി അഗസ്റ്റിനായിരുന്നു പാര്‍ട്ടിയുടെ വിപ്പ്. എന്നാല്‍ തര്‍ക്കം മുറുകിയതോടെ റോഷി അഗസ്റ്റിന്‍റെ വിപ്പ് സ്ഥാനത്ത് നിന്നും മാറ്റി കടുത്തുരുത്തി എംഎല്‍എയായ മോന്‍സ് ജോസഫിനെ പകരം നിയമിച്ചതായി പിജെ ജോസഫ് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. സഭാ രേഖകളില്‍ ഇപ്പോഴും മോന്‍സ് ജോസഫ് തന്നെയാണ് വിപ്പ്.

രൂക്ഷമായ ഭാഷയില്‍
യുഡിഎഫ് നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് എന്‍ ജയരാജ് എംഎല്‍എയും നടത്തിയത്. വിവാഹ മോചനത്തിന് ശേഷം പുനര്‍വിവാഹത്തിന് പോലും സമ്മതിക്കുന്നില്ല എന്ന തരത്തിലുള്ള നിലപാടാണ് യുഡിഎഫ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നല്‍കുന്ന വിപ്പ് ലംഘിച്ചാല്‍ നടപടി എന്നത് നടപടിക്രമത്തിന്‍റെ ഭാഗമാണെന്നും എന്‍ ജയരാജ് പറഞ്ഞു.

ഓര്‍മ്മിപ്പിക്കേണ്ടതില്ല
അതിനാല്‍ തന്നെ നടപടി ഉണ്ടാകും ഉണ്ടാകും എന്ന് പിജെ ജോസഫ് ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടതില്ല. വിപ്പ് ലംഘിച്ചാലുള്ള നടപടി ആര്‍ക്കെതിരെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൃത്യമാ രേഖകള്‍ തങ്ങളുടെ കയ്യിലുണ്ട്. 2016 ല്‍ കെഎം മാണി ലീഡറായും പിജെ ജോസഫ് ഡെപ്യൂട്ടി ലീഡറായും മോൻസ് ജോസഫ് സെക്രട്ടറിയും റോഷി അഗസ്റ്റിൻ വിപ്പും ആയി തെരഞ്ഞെടുക്കപ്പെട്ടതാണ്. ഇത് സംബന്ധിച്ച് നിയമസഭ സ്പീക്കര്‍ക്ക് നല്‍കിയതിനപ്പുറത്തേക്ക് ഒരു രേഖയും നിലവില്‍ നിലനില്‍ക്കുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

നീതിയും ധാര്‍മ്മികതയും
സാഹചര്യം ഇതായിരിക്കെ പാര്‍ട്ടി നല്‍കിയ വിപ്പ് അംഗീകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയം വേണ്ട. ഞങ്ങളാരും മുന്നണി മര്യാദകള്‍ പാലിക്കാതിരുന്നിട്ടില്ല. ഞങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഈ നീതിയും ധാര്‍മ്മികതയൊന്നും കണ്ടില്ലല്ലോയെന്നും റോഷി അഗസ്റ്റിന്‍ ചോദിക്കുന്നു.

ഇടതുപ്രവേശനം
സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ജോസ് വിഭാഗത്തിന്‍രെ തീരുമാനം മുന്നണി പ്രവേശന കാര്യത്തില്‍ സിപിഎം അനുകൂല ഘടമായി കാണുന്നു. ഇതോടെ യുഡിഎഫും ജോസ് വിഭാഗവും തമ്മില്‍ കൂടുതല്‍ അകലുമെന്ന് അത് ജോസിന്‍റെ ഇടതുപ്രവേശനം സാധ്യമാക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍

ബിജെപി എംഎല്‍എ
അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഓ രാജഗോപാല്‍ ആര്‍ക്കും വോട്ട് ചെയ്തില്ല. മുതിര്‍ന്ന് സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനും കേരള കോണ്‍ഗ്രസ് എം നേതാവ് സിഎഫ് തോമസും ആര്‍ക്കും വോട്ട് ചെയ്തില്ല. ഇരുവർക്കും തപാൽ വോട്ട് അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല.

പിസി ജോര്‍ജ്ജ്
പാലക്കാട്ട് നിന്നും തിരുവനന്തപുരത്ത് എത്തി വോട്ട് ചെയ്യേണ്ടെന്നാണ് വിഎസിന് ഡോക്ടര്‍ നല്‍കിയ നിര്‍ദ്ദേശം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സിഎഫ് തോമസ്. കൊവിഡ് പോസിറ്റീവായവർക്ക് മാത്രമേ തപാൽ വോട്ട് അനുവദിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതേസമയം, വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ പിസി ജോര്‍ജ്ജ് സഭയിലെത്തി വോട്ട് രേഖപ്പെടുത്തി.












Click it and Unblock the Notifications