കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂര്‍ കൊവിഡ് ബാധിച്ച യുവാവ് പോയ വഴികള്‍ ഇങ്ങനെ, റൂട്ട് മാപ് പുറത്തുവിട്ടു,!!

Google Oneindia Malayalam News

തൃശ്ശൂര്‍: കൊവിഡ് സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ സഞ്ചരിച്ച വിമാനത്തിലാണ് തൃശ്ശൂര്‍ സ്വദേശിയായ യുവാവും നാട്ടിലെത്തിയത്. അന്ന് മുതല്‍ എട്ട് ദിവസത്തിനിടെ 9 സ്ഥലങ്ങളിലാണ് ഇയാള്‍ പോയത്. തൃശ്ശൂരിലെ മാളിലും സിനിമാ തീയറ്ററിലും ഒരു ബന്ധുവിന്‍റെ വിവാഹ നിശ്ചയത്തിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.

 coronanew19-1

ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ 29 നാണ് ഇയാള്‍ നെടുമ്പാശേരിയിരിയില്‍ വിമാനം ഇറങ്ങിയത്. 10 മണിയോടെ വീട്ടില്‍ എത്തി

മാര്‍ച്ച് ഒന്നിന് കൊടുങ്ങല്ലൂരിലുള്ള അല്‍റൈന്‍ റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു.ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു.

രണ്ടിന് എന്‍എന്‍ പുരം ലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്‍ററില്‍ പോയി

മൂന്നിന് വൈകുന്നേരം കൊടുങ്ങല്ലൂര്‍ കാര്‍ണിവെല്‍ തിയറ്ററില്‍ പോയി.

അഞ്ചിന് വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോര്‍ട്ടില്‍ പോയി

ആറാം തീയതി പുഴയ്ക്കല്‍ ശോഭാ മാളില്‍ പോയി.ഇവിടെ രാവിലെ 10.30 മുതല്‍ 12.30 വരെ മാക്സ്, ഡബ്ല്യു, സ്പാന്‍, ട്വിന്‍ബോര്‍ഡ്‌സ്, വിസ്മയ് എന്നീ കടകളില്‍ കയറി

വെസ്റ്റ്‌ഫോര്‍ട്ടിലുള്ള ലിനന്‍ ക്ലബില്‍ പോയില്‍. വൈകീട്ട് പെരിഞ്ഞനത്തുള്ള ഡോക്ടര്‍ സുരേഷ് കുമാറിന്‍റെ ക്ലിനിക്കില്‍ പോയി. തൊട്ടടുത്തുള്ള മര്‍വ റെസ്റ്റോറന്‍റിലും പോയി

എട്ടാം തീയതി ഉച്ചയ്ക്ക് 12.00 മുതല്‍ 2.30 വരെ
പാവറട്ടി വെന്‍മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു

വൈകീട്ട് 6 30 നാണ് ഇയാള്‍ ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്

Recommended Video

cmsvideo
Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam

എട്ടാം തീയതിയാണ് ഇറ്റലിയില്‍ നിന്നും എത്തിയവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളോട് ബന്ധപ്പെടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുമായി അടുത്ത ഇടപഴകിയവര്‍ ഉള്‍പ്പെടെ 385 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ചാവക്കാടുള്ള യുവാവിന്‍റെ ബന്ധുവും എട്ടുമാസം പ്രായമുള്ള കുഞ്ഞും ചാവക്കാട് ആശുപത്രിയില്‍ ഐസോലേഷനിലാണ്. യുവാവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി പത്ത് പേര്‍ അടങ്ങിയ സംഘത്തിന് രുപം നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ ഭരണകുടം അറിയിച്ചു.

ബിജെപിയെ പൂട്ടാന്‍ 3 'താപ്പാനകളെ' കളത്തിലിറക്കി കോണ്‍ഗ്രസ്! കമല്‍നാഥിന്‍റെ കരുനീക്കങ്ങള്‍ ഇങ്ങനെബിജെപിയെ പൂട്ടാന്‍ 3 'താപ്പാനകളെ' കളത്തിലിറക്കി കോണ്‍ഗ്രസ്! കമല്‍നാഥിന്‍റെ കരുനീക്കങ്ങള്‍ ഇങ്ങനെ

കൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർകൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർ

മരിച്ച അച്ഛനെ ഒന്ന് കാണാനാവാതെ , ഐസോലേഷനില്‍ വെച്ച് യുവാവിന്‍റെ കണ്ണീര്‍ കുറിപ്പ്, വൈറല്‍മരിച്ച അച്ഛനെ ഒന്ന് കാണാനാവാതെ , ഐസോലേഷനില്‍ വെച്ച് യുവാവിന്‍റെ കണ്ണീര്‍ കുറിപ്പ്, വൈറല്‍

English summary
route map of thrissur corona virus patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X