കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം തെളിയിച്ചാൽ എന്ത് നടപടിയുമെടുക്കാം! വനിതാ എംഎൽഎമാരെ വെല്ലുവിളിച്ച് വിഡി സതീശൻ...

അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യം മുൻനിർത്തിയാണെന്ന് വ്യക്തമാക്കി.

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം. കേസ് പിൻവലിക്കുന്നതിനെതിരെ വിഡി സതീശൻ അടിയനന്തര പ്രമേയ നോട്ടീസ് നൽകിയതോടെയാണ് കൈയാങ്കളി കേസ് നിയമസഭയിൽ വീണ്ടും ചർച്ചയായത്.

അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യം മുൻനിർത്തിയാണെന്ന് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെ കേസ് പിൻവലിക്കുന്നതിൽ തെറ്റില്ലെന്നും, സഭയ്ക്കുള്ളിൽ നടന്നത് പുറത്തേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് സഭയിൽ ബഹളം ആരംഭിച്ചത്. അതിനിടെ വിഡി സതീശന്റെ ചില പരാമർശങ്ങളും വിവാദമായി.

വിഡി സതീശൻ...

വിഡി സതീശൻ...

കൈയാങ്കളി കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് വിഡി സതീശൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ സതീശൻ നടത്തിയ ചില പരാമർശങ്ങൾ പിന്നീട് രൂക്ഷമായ ബഹളത്തിലേക്ക് നയിച്ചു.

 തെളിയിച്ചാൽ...

തെളിയിച്ചാൽ...

കൈയാങ്കളി കേസിന് പുറമേ, അന്നത്തെ ഭരണപക്ഷ എംഎൽഎമാർക്കെതിരെയുള്ള കേസിനെ സംബന്ധിച്ച് പറഞ്ഞപ്പോഴാണ് സതീശൻ വിവാദ പരാമർശം നടത്തിയത്. വനിത എംഎൽഎമാരുടെ പരാതിയിൽ പറയുന്നത് പോലെ അന്നത്തെ ഭരണപക്ഷ എംഎൽഎമാർ മാനഭംഗപ്പെടുത്താനോ, ബലാത്സംഗം ചെയ്യോനോ ശ്രമിച്ചുവെന്ന് തെളിയിച്ചാൽ എന്ത് നടപടിയും സ്വീകരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജിമോൾ...

ബിജിമോൾ...

എന്നാൽ വിഡി സതീശന്റെ പരാമർശത്തിനെതിരെ ഭരണപക്ഷാംഗങ്ങൾ രംഗത്തെത്തി. വിഡി സതീശൻ വീണ്ടും വനിതാ അംഗങ്ങളെ അപമാനിക്കുകയാണെന്നും, പരാമർശം നീക്കം ചെയ്യണമെന്നും ഇഎസ് ബിജിമോൾ എംഎൽഎ സ്പീക്കറോട് ആവശ്യപ്പെട്ടു.

എകെ ബാലനും...

എകെ ബാലനും...

ബിജിമോളുടെ പ്രതിഷേധത്തിന് പിന്നാലെ നിയമ മന്ത്രി എകെ ബാലനും വിഷയത്തിൽ ഇടപെട്ടതോടെ സഭയിൽ ബഹളമായി. തുടർന്ന് ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവുമുണ്ടായി.

 നീക്കം ചെയ്യാമെന്ന്...

നീക്കം ചെയ്യാമെന്ന്...

വിഡി സതീശന്റെ വിവാദ പരാമർശം നീക്കം ചെയ്യാമെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെ ഭരണപക്ഷാംഗങ്ങൾ ബഹളം അവസാനിപ്പിച്ചു. അതേസമയം, വിഡി സതീശന്റെ നോട്ടീസിൽ മുഖ്യമന്ത്രി നൽകിയ മറുപടി തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

 ഇറങ്ങിപ്പോയി...

ഇറങ്ങിപ്പോയി...

ഇതിനു പിന്നാലെ കൈയാങ്കളി കേസ് പിൻവലിക്കുന്നതിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ലിംഗരാജ ക്ഷേത്രത്തിനുള്ളിൽ വിവാദ വീഡിയോ ചിത്രീകരിച്ച് നടി രവീണ ടണ്ടൻ! നടിക്കെതിരെ വിശ്വാസികൾ... ലിംഗരാജ ക്ഷേത്രത്തിനുള്ളിൽ വിവാദ വീഡിയോ ചിത്രീകരിച്ച് നടി രവീണ ടണ്ടൻ! നടിക്കെതിരെ വിശ്വാസികൾ...

'കോഴി' പരസ്യം വിനയായി! സാനിയ മിർസ പിന്മാറണമെന്ന് ആവശ്യം; ആരോഗ്യത്തിന് ഹാനികരം...'കോഴി' പരസ്യം വിനയായി! സാനിയ മിർസ പിന്മാറണമെന്ന് ആവശ്യം; ആരോഗ്യത്തിന് ഹാനികരം...

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

English summary
row in assembly over case withdrawal decision and vd satheeshan's statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X