കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാമിന്റെ എകെജി വിവാദം സിപിഎമ്മിന് കരുത്താകും; തൃത്താല തിരിച്ചുപിടിച്ചേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: യാതൊരു രാഷ്ട്രീയ സാഹചര്യവും ഇല്ലാതെ വിടി ബല്‍റാം കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെതിരെ നടത്തിയ അധിക്ഷേപം സിപിഎമ്മിന് കരുത്താകും. കഴിഞ്ഞ രണ്ടുതവണയായി ബല്‍റാം ജയിച്ചു കയറുന്ന തൃത്താല മണ്ഡം തിരിച്ചുപിടിക്കാന്‍ വിവാദത്തിന് കഴിയുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

വിവാഹത്തിന് സമ്മതിച്ചില്ല; സ്ത്രീയെ യുവാവ് കൊലപ്പെടുത്തിവിവാഹത്തിന് സമ്മതിച്ചില്ല; സ്ത്രീയെ യുവാവ് കൊലപ്പെടുത്തി

എകെജിയെന്ന വികാരത്തെയും കമ്യൂണിസത്തെയും കൂടുതല്‍ ശക്തമായി ആളിക്കത്തിക്കാന്‍ ബല്‍റാം അഴിച്ചുവിട്ട വിവാദം ഇടവരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെല്ലാം ബല്‍റാമിന്റെ പരാമര്‍ശത്തെ കൈയ്യൊഴിഞ്ഞത് രാഷ്ട്രീയ തിരിച്ചടി ഭയന്നാണ്. ഇതിനിടെ ബിജെപി ബല്‍റാമിനെ പിന്തുണച്ചതും സിപിഎമ്മിന് ഗുണം ചെയ്‌തേക്കും.

balram

രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാംസ്‌കാരിക രംഗത്തും ബല്‍റാമിന്റെ പരാമര്‍ശം വിമര്‍ശനത്തിനിടയാക്കി. ബല്‍റാമിന് പിന്തുണ നല്‍കിവന്നിരുന്ന വലിയൊരു വിഭാഗം നിക്ഷ്പക്ഷരും ഇപ്പോഴത്തെ വിവാദത്തില്‍ സിപിഎമ്മിനൊപ്പമാണ്. എകെജിയെ പോലൊരു നേതാവിനെ അധിക്ഷേപിക്കുകയും അത് ന്യായീകരിക്കാന്‍ വിഎസ്സിനെ പോലും പരിഹസിക്കുകയും ചെയ്തത് ബല്‍റാമിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് കാണിക്കുതെന്നാണ് ഇവര്‍ പറയുന്നത്.

ബല്‍റാമിനെതിരെ നടപടിയെടുക്കാത്തത് കോണ്‍ഗ്രസിനകത്തും അസ്വാരസ്യമുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച മണിശങ്കര്‍ അയ്യര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്ത് കോണ്‍ഗ്രസ് പ്രതിച്ഛായ ഉയര്‍ത്തിയിരുന്നു. സമാന രീതിയില്‍ ബല്‍റാമിനെതിരെയും നടപടി എടുക്കേണ്ടതാണ്. എന്നാല്‍ ബിജെപിക്കെതിരെ പറഞ്ഞാല്‍ മാത്രമേ നടപടിയുണ്ടാകൂ എന്ന തരത്തിലേക്ക് ഇതിന് മാറ്റാന്‍ സിപിഎം പ്രചരണം നടത്തുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തൃത്താലയില്‍ ശക്തമായ ബല്‍റാം വിരുദ്ധ വികാരം ഉണര്‍ത്താന്‍ സിപിഎം ഈ വാദങ്ങള്‍ ഉയര്‍ത്തുമെന്നുറപ്പാണ്.

English summary
Row over AKG remark; cpm targeting thrithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X