Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജെ കുര്യന്‍ വഴങ്ങി; തിരുവല്ലയില്‍ പുതുശ്ശേരിയെ പിന്തുണയ്ക്കും

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസഫ് എം പുതുശ്ശേരിയെ പിന്തുണയ്ക്കുമെന്ന് പി ജെ കുര്യന്‍. പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി നിലകൊണ്ട പി ജെ കുര്യന്‍ ശനിയാഴ്ച തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പിടിവാശി ഉപേക്ഷിച്ചത്.

ഇതുസംബന്ധിച്ച് സംയുക്ത വാര്‍ത്താ സമ്മേളനവും ഇരു വിഭാഗങ്ങളും നടത്തി. തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജോസഫ് എം. പുതുശ്ശേരിക്ക് എല്ലാവിധ പിന്തുണയുമുണഅടെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി യു.ഡി.എഫ് ഒന്നടങ്കം ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും കുര്യന്‍ പറഞ്ഞു.

pj-kurian

സമവായത്തിനായി മാണി പിജെ കുര്യന് മുന്നില്‍ ഫോര്‍മുല മുന്നോട്ടുവെച്ചെന്നും ഇത് കുര്യന്‍ അംഗീകരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഫോര്‍മുലെ എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കെ.എം മാണിക്കും പി ജെ കുര്യനും ഒപ്പം ജോസഫ് എം. പുതുശ്ശേരിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പിജെ കുര്യന്റെ പിന്തുണയോടെ തിരുവല്ലയില്‍ മത്സരിക്കാനിരുന്ന കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജു പുളിംപള്ളില്‍ മത്സര രംഗത്തുനിന്നും പിന്മാറാന്‍ ധാരണയായിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയും മാര്‍ത്തോമ സഭയും തമ്മിലുണ്ടായ തര്‍ക്കമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+