വിഴിഞ്ഞത്തില്‍ അദാനി മതിയെന്ന് മുഖ്യന്‍, പറ്റില്ലെന്ന് വിഎസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു തരത്തിലും അട്ടിമറിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍. നിയമസഭാ സമ്മേളനം തുടങ്ങിയ ദിവസം തന്നെ വിഴിഞ്ഞത്തിന്റെ പേരില്‍ സഭയില്‍ തര്‍ക്കമുയര്‍ന്നു.
സര്‍ക്കാര്‍ താത്പര്യം സംരക്ഷിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇതിനെ ശക്തമായി എതിര്‍ത്തു.

പദ്ധതി ആരെങ്കിലും നടപ്പിലാക്കിയാല്‍ പോരെന്നാണ് വിഎസ് പറഞ്ഞത്. തുറമുഖ പദ്ധതി പൊതുമേഖലയില്‍ തന്നെ നടപ്പാക്കണം. സംസഥാനത്തിന്റെ താത്പര്യം സ്വകാര്യമേഖലയ്ക്ക് അടിയറവ്ക്കാന്‍ അനുവദിയ്ക്കില്ലെന്നും വിഎസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിയെ ഏല്‍പിയ്ക്കുന്നതിനോട് സിപിഎമ്മിന് താത്പര്യമില്ലെന്ന് നേത്തേ വ്യക്തമാക്കിയതാണ്. എന്ത് എതിര്‍പ്പുണ്ടായാലും പദ്ധതി നടപ്പിലാക്കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
സിപിഎം ഇപ്പോഴെടുക്കുന്ന നിലപാട് അരുവിക്കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ആക്ഷേപം ഉന്നയിച്ചു. വിജയകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്യാന്‍ കഴിയാതെ പോയത് ആരേയും ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ബാര്‍ കോഴ വിവാദത്തില്‍ പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ എത്തിയത്. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications