കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബം ഇടപെടേണ്ട

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം ശ്രീപത്മാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ രാജകുടുംബം ഇടപെടേണ്ടെന്ന് അമിക്കസ് ക്യൂറി. ക്ഷേത്രഭരണം നടത്താന്‍ ഇടക്കാല ഭരണ സമിതിയെ നിയമിക്കണം എന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

550 പേജുള്ള റിപ്പോര്‍ട്ട് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാജകുടുംബത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അമിക്കസ്‌ക്യൂറി ഉന്നയിച്ചിരിക്കുന്നത്.

Sree Padmanabhaswamy Temple

ക്ഷേത്രത്തെ സ്വകാര്യ സ്വത്ത് പോലെയാണ് രാജകുടുംബം ക്ഷേത്രകാര്യങ്ങളില്‍ ഇടപെടുന്നതെന്നതാണ് അതില്‍ പ്രധാന ആക്ഷേപം. ക്ഷേത്ര സ്വത്ത് സ്വകാര്യ സ്വത്ത് പോലെ രാജകുടുംബം ഉപയോഗിക്കുന്നതായും അമിക്കസ് ക്യൂറി കണ്ടെത്തുന്നുണ്ട്. നിലവില്‍ ക്ഷേത്ര ഭരണത്തിലുള്ള എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരേയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരേയും മാറ്റണം എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ആവശ്യപ്പെടുന്നുണ്ട്.

ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴിലാണ് കണക്കെടുപ്പ് നടക്കുന്നത്.

English summary
Royal family should not intervene in temple administration: Amicus Curie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X