Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?

തിരുവനന്തപുരം: ആര്‍ജെ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യത്തെ അറസ്റ്റാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത്. ബി സനു എന്നയാളെ കൊട്ടേഷന്‍ സംഘത്തിന് താമസസൗകര്യം ഒരുക്കിയതിനും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നതിനുമാണ് സനുവിനെ പോലീസ് പിടികൂടിയിരിക്കുന്നത്.

സനുവിനെ ചോദ്യം ചെയ്തതില്‍ നിന്നും രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ഖത്തറിലെ നൃത്താധ്യാപികയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസിന് പുതിയ സംശയങ്ങളുണ്ടാക്കിയിരിക്കുന്നു.

പുതിയ ട്വിസ്റ്റ്

പുതിയ ട്വിസ്റ്റ്

റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് കുമാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരാളെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. രാജേഷുമായി അടുപ്പമുണ്ടായിരുന്നു ഖത്തറിലെ നര്‍ത്തകിയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതുവരെയുള്ള പോലീസിന്റെ നിഗമനം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. അറസ്റ്റിലായ സനുവില്‍ നിന്നുമാണ് കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ ഖത്തറിലെ നൃത്താധ്യാപികയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിവരങ്ങളാണെന്നാണ് പുറത്ത് വരുന്ന സൂചന.

കൊന്നത് അലിഭായി തന്നെ

കൊന്നത് അലിഭായി തന്നെ

മടവൂരിലെ സ്റ്റുഡിയോയില്‍ കയറി പാതിരാത്രി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് അലിഭായ് എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ ആണെന്ന് പോലീസിന് ഉറപ്പായിട്ടുണ്ട്. കായംകുളം സ്വദേശിയായ അപ്പുണ്ണി അടക്കമുള്ളവരാണ് കൊട്ടേഷന്‍ സംഘത്തിലുള്ളതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കൊട്ടേഷന്‍ ആസൂത്രണം ചെയ്തത് ഖത്തറിലെ നൃത്താധ്യാപിക തന്നെയാണ് എന്ന സൂചനയാണ് സനുവിനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിഭായ് എന്ന സ്വാലിഹാണ് രാജേഷും നര്‍ത്തകിയും തമ്മിലുള്ള അടുപ്പം ഭര്‍ത്താവായ സത്താറിനെ അറിയിച്ചത്. സത്താറിന്റെ ജിമ്മിലെ ജോലിക്കാരനായ സ്വാലിഹ് പിന്നീട് വലംകൈ ആയി മാറുകയായിരുന്നു.

ലക്ഷ്യം സ്വത്തുക്കളോ

ലക്ഷ്യം സ്വത്തുക്കളോ

അലിഭായിയും നര്‍ത്തകിയും ചേര്‍ന്നാണോ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സംശയമാണ് പോലീസിനിപ്പോഴുള്ളത്. രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ സത്താറിനെ കുടുക്കുക വഴി സ്വത്തുക്കള്‍ ഉള്‍പ്പെട സ്വന്തമാക്കി ഒരുമിച്ച് ജീവിക്കാം എന്ന ലക്ഷ്യമായിരുന്നോ സാലിഹിനും നര്‍ത്തകിക്കും എന്നാണ് പോലീസ് സംശയിക്കുന്നതത്രേ. നര്‍ത്തകിയുടെ മൊഴികളുടെ വൈരുദ്ധ്യവും ഇത്തരമൊരു നിഗമനത്തിലേക്ക് എത്താന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതാണ്. നൃത്താധ്യാപികയേയും ഭര്‍ത്താവ് അബ്ദുള്‍ സത്താറിനേയും അലിഭായിയേയും ഖത്തറിലെത്തി ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നര്‍ത്തകിയുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.

അടുപ്പമുണ്ടെന്ന് യുവതി

അടുപ്പമുണ്ടെന്ന് യുവതി

കൊല്ലപ്പെട്ട രാജേഷുമായി തനിക്ക് അടുപ്പമുണ്ടെന്ന വിവരം യുവതി ഖത്തറിലെ പ്രസ് ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. പല തവണ രാജേഷിനെ പണം നല്‍കി സഹായിച്ചിട്ടുമുണ്ട്. താനാണ് കൊട്ടേഷന്‍ നല്‍കിയത് എന്നതടക്കമുള്ള വാര്‍ത്തകള്‍ യുവതി നിഷേധിച്ചു. എന്നെങ്കിലും ഒരുമിച്ച് ജീവിക്കണം എന്നാഗ്രഹിച്ചിരുന്നവരാണ് തങ്ങളെന്നും അങ്ങനെയുള്ളപ്പോള്‍ രാജേഷിനെ കൊലപ്പെടുത്താന്‍ താന്‍ കൊട്ടേഷന്‍ കൊടുക്കില്ലെന്നും യുവതി പറയുന്നു. ഭര്‍ത്താവായ സത്താറും വീട്ടുകാരും തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതാണ്. തനിക്ക് രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ചെന്നൈയില്‍ രാജേഷിന് ജോലി വാങ്ങിക്കൊടുത്തിട്ടില്ലെന്നും യുവതി അഭിമുഖത്തില്‍ പറയുന്നു.

സത്താർ കൊല നടത്തില്ല

സത്താർ കൊല നടത്തില്ല

കൊട്ടേഷന്‍ നടപ്പാക്കിയ ആളെന്ന് പോലീസ് പറയുന്ന സാലിഹ് അന്ന് ഖത്തറില്‍ ഉണ്ടായിരുന്നുവെന്നും യുവതി അവകാശപ്പെടുന്നു. രാജേഷിനെ കൊലപ്പെടുത്താന്‍ സത്താറിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും മൂന്നാമനായ ഒരാളെയാണ് സംശയിക്കുന്നതെന്നും യുവതി വെളിപ്പെടുത്തി. സത്താറിന്റെ ജിംനേഷ്യത്തില്‍ പാര്‍ട്ണര്‍ ആളാണ് കുടുംബ ജീവിതം തകര്‍ത്തതെന്നും യുവതി പറയുന്നു. സത്താര്‍ നല്ല മനുഷ്യനാണെന്നും തന്നെ മതംമാറാന്‍ നിര്‍ബന്ധിച്ചിട്ടില്ല എന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസം സത്താറും ഇത്തരത്തില്‍ ഖത്തറിലെ റേഡിയോയില്‍ പ്രതികരണം നടത്തിയിരുന്നു. കൊട്ടേഷന്‍ നല്‍കിയെന്ന ആരോപണം സത്താര്‍ നിഷേധിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+