കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്‍സ്യൂമര്‍ ഫെഡില്‍ 12കോടിയുടെ ക്രമക്കേട്, ത്രാസ് വാങ്ങിയതില്‍ പോലും ക്രമക്കേട്

Google Oneindia Malayalam News

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ 12 കോടിയുടെ ക്രമക്കേട് കണ്ടെത്തി. ഫെഡറേഷനിലെ ആഭ്യന്തര അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഐഎന്‍ടിയുസി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പിലെ സീനിയര്‍ മാനേജര്‍ക്കെതിരെയും നടപടിയ്ക്ക് ശുപാര്‍ശയുണ്ട്

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതികള്‍ മുന്‍പും പുറത്ത് വന്നിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഐടി വകുപ്പില്‍ കമ്പ്യൂട്ടര്‍ മുതല്‍ ത്രാസ് വാങ്ങിയതില്‍ വരെ ക്രമക്കേട് നടന്നെന്നാണ് ആഭ്യാന്തക അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ക്വട്ടേന്‍ വിളിക്കാതെ കപ്യൂട്ടര്‍ വാങ്ങിയതിലെ നഷ്ടം ഏഴ് കോടി രൂപ, പരസ്യത്തിനും മറ്റ് പ്രചാരണങ്ങള്‍ക്കും വേണ്ടി സ്വകാര്യ സ്ഥാപനത്തിന് നല്‍കിയ 10കോടി രൂപ. എന്നിങ്ങനെ ബില്ലുകളില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തി.

Consumerfed

ഒഴുകുന്ന ത്രിവേണി സ്റ്റോറിന്റെ പേരില്‍ നാല് കോടി രൂപയും നഷ്ടം വരുത്തിയത്രേ. ശബരിമല കുടി വെള്ള പദ്ധതിയുടെ പേരില്‍ നഷ്ടപ്പെടുത്തിയ 52ലക്ഷം രൂപയും ക്രമക്കേടുകളുടെ കണക്കില്‍ ഉള്‍പ്പെടുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വകുപ്പിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഐഎന്‍ടിയുസി നേതാവുമായ ആര്‍ പ്രദീപ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

English summary
Rs 12 crore fraud in Consumerfed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X