കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാല്‍ 2000 രൂപ പിഴ; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുമായി പൊതുസ്ഥലത്ത് എത്തുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അറിയിച്ചു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനഹരിതമാണെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിക്കുന്നത്.

kerala police

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടിയെന്നാണ് പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പറയുന്നത്.

അതേസമയം, കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അടുത്ത വെടി പൊട്ടിച്ച് പിസി ജോർജ്, യുഡിഎഫ് പ്രവേശനത്തിന് പാര ഉമ്മൻചാണ്ടി, ഇടതിന് ഭരണത്തുടർച്ചഅടുത്ത വെടി പൊട്ടിച്ച് പിസി ജോർജ്, യുഡിഎഫ് പ്രവേശനത്തിന് പാര ഉമ്മൻചാണ്ടി, ഇടതിന് ഭരണത്തുടർച്ച

എം വി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്എം വി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Recommended Video

cmsvideo
Actor krishnakumar joins bjp

രാജ്യം കത്തിയെരിയുമ്പോൾ ഭാവി പ്രധാനമന്ത്രിയുടെ കുക്കറി ഷോ, കോൺഗ്രസിനെ ഭിത്തിയിലൊട്ടിച്ച് എംഎൽഎരാജ്യം കത്തിയെരിയുമ്പോൾ ഭാവി പ്രധാനമന്ത്രിയുടെ കുക്കറി ഷോ, കോൺഗ്രസിനെ ഭിത്തിയിലൊട്ടിച്ച് എംഎൽഎ

English summary
Rs 2,000 fine for entering public place with children; Police say the news is baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X