1500 ലൈക്കിന് 300 രൂപ; ഫേസ്ബുക്ക് ലൈക്കുകള്‍ കൊച്ചിയില്‍ വില്‍പ്പനയ്ക്ക്
കൊച്ചി: ഫേസ്ബുക്കില്‍ ചിത്രങ്ങളും സ്റ്റാറ്റസുകളുമൊക്കെ പോസ്റ്റ് ചെയ്താല്‍ എങ്ങിനെയെങ്കിലും ലൈക്കുകള്‍ നേടിയെടുക്കുകയെന്നതാണ് ചിലരുടെ ലക്ഷ്യം. പലരും പല മാര്‍ഗങ്ങളാണ് ലൈക്കുകള്‍ നേടാനായി ചെയ്യുന്നത്. സ്റ്റാറ്റസുകളിട്ട് മിനിറ്റുകള്‍ക്കകം 500ഉം ആയിരവും ലൈക്കുകള്‍ നേടുന്നവരെ കണ്ടാല്‍ ഇനി അസൂയപ്പെടേണ്ടതില്ലെന്നാണ് പറയുന്നത്. കാരണം, മിക്കവരും ലൈക്കുകള്‍ നേടുന്നത് വളഞ്ഞ വഴിയിലൂടെയാണ്.
പണം കൊടുത്തും, പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുമാണ് ലൈക്കുകളെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പ്രധാനമാര്‍ഗം. ഇത്തരത്തില്‍ പണം നല്‍കിയാല്‍ ലൈക്കുതരാമെന്ന വാഗ്ദാനവുമായി കൊച്ചിയില്‍ കഴിഞ്ഞദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 1500 ലൈക്കിന് വെറു 300 രൂപ മാത്രം നല്‍കിയാല്‍ മതി. അതായത് 300 രൂപ നല്‍കിയാല്‍ ഫേസ്ബുക്കില്‍ ലൈക്ക് രാജാവായി വിലസിനടക്കാമെന്നര്‍ത്ഥം.

2,000 രൂപ നല്‍കിയാല്‍ പതിനായിരം ലൈക്കുകള്‍ നല്‍കാമെന്നും വാഗ്ദാനമുണ്ട്. സെലിബ്രിറ്റികളെയും മറ്റും ലക്ഷ്യം വച്ചുള്ളതാണ് ഈ ഓഫര്‍ മിക്ക സെലിബ്രിറ്റികളും ഇതുവഴിയാണ് പതിനായിരവും ലക്ഷവുമൊക്കെ ലൈക്കുകള്‍ നേടുന്നത്. സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് പ്രധാനമായും ലൈക്കുകള്‍ എണ്ണം കൂട്ടുന്നത്. ഫേക്ക് ഐഡികള്‍ ഉപയോഗിച്ചും ലൈക്ക് നേടുന്നവരുണ്ട്.
മുന്നൂറോ നാനോറോ ലൈക്കുകള്‍ വളഞ്ഞവഴിയിലൂടെ നേടിക്കഴിഞ്ഞാല്‍ ബാക്കി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ നോക്കിക്കൊള്ളും. കൂടുതല്‍ ലൈക്ക് ഏതെങ്കിലും പോസ്റ്റില്‍ കണ്ടാല്‍ മിക്കവരും പോസ്റ്റിന് വെറുതെ ലൈക്ക് അടിക്കും. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ അടിമകളായവരാണ് ലൈക്ക് നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുന്നതെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ ലൈക്കുകള്‍ കുറഞ്ഞാല്‍ ഇവര്‍ വിഷാദരോഗം അടക്കമുള്ള മാനസിക വിഭ്രാന്തിക്ക് അടിപ്പെടുകയും ചെയ്യും.












Click it and Unblock the Notifications