ശബരിമല തീർത്ഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്, സുരക്ഷക്ക് 13600 പോലീസുകാർ; വിപുലമായ സൗകര്യങ്ങൾ
മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ വിപുലമായ സൗകര്യങ്ങൾ ഒരിക്കിയതായി സർക്കാർ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരുക്കങ്ങൾ സർക്കാർ വിലയിരുത്തും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയതായി സർക്കാർ അരിയിച്ചു. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യവും ദേവസ്വം ബോർഡ് ഒരുക്കും.
13600 പോലീസുകാര്യ വിന്യസിക്കും
13600 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ ശബരിമലയിൽ നിയോഗിക്കുക. കാനനപാതയിൽ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും. സ്‌നേക്ക് ക്യാച്ചേഴ്‌സിനേയും നിയോഗിക്കും. അഗ്നിരക്ഷാ സേനയേയും 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനവും ഉറപ്പാക്കും. ഫയർഫോഴ്‌സ് വിവരങ്ങൾ കൈമാറുന്നതിനും പെട്ടെന്ന് നടപടികൾ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.

അരവണ ബഫർ സ്റ്റോക്ക്
വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്ടം ലഭ്യമാക്കും. എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം
നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. കഴിഞ്ഞതവണ ഇത് 7500 വാഹനങ്ങളായിരുന്നു. നിലയ്ക്കലിൽ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹിൽടോപ്പ് , ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നൽകിയിരുന്നു. ഇവിടെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും.
ശുചിമുറികൾ
നിലയ്ക്കലിൽ 1045 ടോയ്‌ലറ്റുകളും പമ്പയിൽ 580 ടോയ്‌ലറ്റുകളും ഒരുക്കും. നൂറെണ്ണം സ്ത്രീകൾക്കായാണ് ഒരുക്കുക. സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകളൊരുക്കും. പാരമ്പര്യപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി ബയോടോയ്‌ലെറ്റുകളും ബയോ യൂറിനലകളും അൻപതിലധികം സ്ഥാപിച്ചിട്ടുണ്ട്.
20 ലക്ഷം ഭക്തര്‍ക്ക് അന്നധാനം
കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ പേർക്ക് അന്നദാനം നൽകി. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് പൂർണ്ണമായും പുനർ നവീകരിക്കുന്നു. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സ് പൂർണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.












Click it and Unblock the Notifications