കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിങ്ക്ളറിൻ ഉടമ മലയാളി, ചെന്നിത്തലയെ ആരോ തെറ്റിധരിപ്പിച്ചതാകാം, വിശദീകരിച്ച് ആർഎസ് വിമൽ

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സർക്കാർ അമേരിക്കൻ പിആർ മാർക്കറ്റിങ്​ കമ്പനിക്ക് വിൽക്കുകയൊണന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളാണ് സ്പ്രിങ്ക്ളറിൻ എന്ന കമ്പനിയ്ക്ക് സർക്കാർ വിൽക്കുന്നത്. കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച ഐടി സെക്രട്ടറി എം ശിവശങ്കറെ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

3 സർപ്രൈസ് പൊട്ടിച്ച് യെഡിയൂരപ്പ; പെട്ടു, കൊവിഡിനിടയിൽ യെഡ്ഡിക്ക് പുതിയ തലവേദന3 സർപ്രൈസ് പൊട്ടിച്ച് യെഡിയൂരപ്പ; പെട്ടു, കൊവിഡിനിടയിൽ യെഡ്ഡിക്ക് പുതിയ തലവേദന

ഇത് വലിയ വിവാദമായതോടെ സ്പ്രിങ്കളർ കമ്പനിയെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എന്ന് നിന്റെ മൊയ്തീൻ സംവിധായകൻ ആർഎസ് ബിമൽ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 ദുരുപയോഗം ചെയ്യുന്നു

ദുരുപയോഗം ചെയ്യുന്നു

ഗുരുതര ആരോപണമായിരുന്നു രമേശ് ചെന്നിത്തല സർക്കാരിനെതിരെ ഉന്നയിച്ചത്. ആരാണ് ഈ സ്പ്രിങ്ക്ളർ എന്ന് പറയുന്ന കമ്പനി.സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്കും സെര്‍വറിലേക്കുമാണ് അപ്ലോഡ് ചെയ്യുന്നത്. സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഈ വെബ്സൈറ്റ് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.

 എന്തിന് അമേരിക്കൻ കമ്പനി

എന്തിന് അമേരിക്കൻ കമ്പനി

വീട്ടുനിരീക്ഷണത്തിലുള്ളവർ, രോഗികൾ, പ്രായമായവർ തുടങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. 41 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ശേഖരിക്കുന്നത്. ഏറ്റവും സംശയം ഉണ്ടാക്കുന്ന കാര്യം ഇത് എന്തിന് അമേരിക്കന്‍ കമ്പനിയെ ഏൽപ്പിച്ചുവെന്നാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി ഡിറ്റിനോ, ഐടി മിഷനോ ചെയ്യാൻ കഴിയുന്നതാണ് ഈ വിശകലനം, ചെന്നിത്തല പറഞ്ഞു.

 കച്ചവടം നട്ടതുന്നൂവെന്ന്

കച്ചവടം നട്ടതുന്നൂവെന്ന്

എന്നാൽ സ്പ്രിങ്ക്ളർ കമ്പനിയുടെ ഉടമ മലയാളിയാണെന്ന് ആർഎസ് വിമൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇങ്ങനെ-പ്രിയ സ്‌നേഹിതരേ,കോവിഡ് 19മായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് എനിക്കീ കുറിപ്പ് ഇടേണ്ടി വരുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട ഡേറ്റകള്‍ അമേരിക്കന്‍ കമ്പനിയായ Sprinklrന് ചോര്‍ത്തി കൊടുത്ത് കച്ചവടം നടത്തുന്നൂ എന്നാണ് ആ വാര്‍ത്ത.

 ഉടമ മലയാളി

ഉടമ മലയാളി

പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തെയാരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ അറിവിലേക്ക്, ലോകമെമ്പാടും പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യും മലയാളിയായ രാജി തോമസ് ആണ്. ശ്രീ.രാജി തോമസ് എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരതുല്ല്യന്‍ കൂടിയാണ്.

 എന്ന് നിന്റെ മൊയ്തീൻ

എന്ന് നിന്റെ മൊയ്തീൻ

കൈവിട്ടുപോകുമെന്ന് കരുതിയൊരു ജീവിതം എനിക്ക് തിരിച്ചു തന്ന ആളാണ് രാജി. 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ പുറത്ത് വരാതിരിക്കാന്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ തീവ്രശ്രമം നടത്തിയപ്പോള്‍ രാജി തോമസാണ് എനിക്ക് കൈത്താങ്ങായത്. സത്യത്തില്‍ രാജിതോമസ് ഇല്ലായിരുന്നെങ്കില്‍ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നൂ.

 കേരളത്തെ സഹായിക്കാൻ

കേരളത്തെ സഹായിക്കാൻ

കഠിനാദ്ധ്വാനം കൊണ്ട് അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയ ആളാണ് രാജി തോമസ്. ജീവിതത്തോടുള്ള എന്റെ സമീപനം കണ്ടിട്ടാണ് അദ്ദേഹം എന്നേയും ഒപ്പം കൂട്ടിയത്. ഇപ്പോള്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ്.

 വിശദമാക്കും

വിശദമാക്കും

കൊറോണയെന്ന മഹാവിപത്തിന് മുന്നില്‍ നൂറ് ശതമാനം ചങ്കുറപ്പോടെ പ്രതിരോധിച്ച് നിന്നവരാണ് മലയാളികള്‍. അതിലൊരാളാണ് Sprinklrന്‍റെ തലവനും മലയാളിയുമായ രാജിതോമസ്. വിവാദങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ Sprinklr തന്നെ വ്യക്തമായി രേഖപ്പെടുത്തും.

കമ്പനി ഉടമ പറയുന്നു

കമ്പനി ഉടമ പറയുന്നു

പൗരൻമാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും സർക്കാരാണെന്നും ഇതിനുളള സൗകര്യം മാത്രമാണ് സ്പ്രിങ്ക്ളർ ഒരുക്കുന്നതെന്നും സിഇഒ രാജി തോമസ് പ്രതികരിച്ചതായി ദി ക്യൂ റിപ്പോർട്ട് ചെയ്തു. സ്വകാര്യ സംരക്ഷണം സംബന്ധിച്ച നിയമങ്ങൾ സംബന്ധിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും രാജി തോമസ് പറഞ്ഞു.

കൊവിഡ്; ചൗഹാന് 'ലോക്കുമായി' കോൺഗ്രസ്!! തൊട്ടാലും തൊട്ടില്ലേങ്കിലും പണി!! പ്രതിസന്ധികൊവിഡ്; ചൗഹാന് 'ലോക്കുമായി' കോൺഗ്രസ്!! തൊട്ടാലും തൊട്ടില്ലേങ്കിലും പണി!! പ്രതിസന്ധി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മാഹി സ്വദേശി മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജില്‍സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മാഹി സ്വദേശി മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജില്‍

English summary
RS Vimal's reply to Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X