കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോഴ; പണം വാങ്ങിയെന്ന് ആര്‍എസ് വിനോദ്, 25 ലക്ഷം രൂപ! ബിജെപി പെട്ടു

മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്നാണ് പരാതി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ഇടപാടില്‍ ബിജെപി നേതാക്കളെ കുടുക്കി ആര്‍എസ്എസ് നേതാവിന്റെ മൊഴി. പണമിടപാട് നടന്നിട്ടുണ്ടെന്ന് ആര്‍എസ്എസ് നേതാവും ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനറുമായ ആര്‍എസ് വിനോദ് വിജിലന്‍സിനോട് പറഞ്ഞു.

Bjp

കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് വിനോദ് നല്‍കിയ മൊഴി. ദില്ലിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കാണ് പണം കൈമാറിയതെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

രാജേഷ് എന്നയാള്‍ മുഖേനയാണ് സതീഷ് നായരെ കുറിച്ച് അറിഞ്ഞത്. അല്ലാതെ സതീഷ് നായരെ നേരിട്ട് അറിയില്ല. സതീഷ് നായരുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്.

അഞ്ച് ലക്ഷം രൂപ വീതമാണ് കോളജ് ഉടമയില്‍ നിന്നു പണം വാങ്ങിയത്. അഞ്ചുതവണ വാങ്ങി. താന്‍ ഈ ഇടപാടില്‍ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വിനോദ് വ്യക്തമാക്കി.

മെഡിക്കല്‍ കോളജിന് വേണ്ടി പണം നല്‍കിയെന്ന് നേരത്തെ കോളജ് ഉടമ ഷാജിയും മൊഴി നല്‍കിയിരുന്നു. ഈ പണം വാങ്ങലില്‍ വ്യക്തിപരമായി നേട്ടമുണ്ടായിട്ടില്ലെന്നാണ് വിനോദ് പറയുന്നത്. ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്നും വിനോദ് പറഞ്ഞു.

മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കോഴപ്പണം ഹവാല ഇടപാടിലൂടെ വിനോദ് പെരുമ്പാവൂരില്‍നിന്നു ദില്ലിയിലേക്ക് അയച്ചുവെന്നതാണ് ആരോപണം. ഇയാള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. സിപിഎം നേതാവ് സുക്കാര്‍ണോയാണ് ബിജെപി നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയത്.

English summary
Medical Collage bribe: RS Vinod confessed he was brought money from Collage Owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X