പിണറായി സര്‍ക്കാരിനെ അനുകൂലിച്ച് യുഡിഎഫ് ഘടകക്ഷി; വിഡി സതീശന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെറ്റ്
സാഹസപ്പെട്ടാണ് സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറികള്‍ തുറന്നത്. കശുവണ്ടി തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത ശ്രമങ്ങളെ കുറച്ച് കാണാനാവില്ല.
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ അനുകൂലിച്ച് യുഡിഎഫ് ഘടകകക്ഷി ആര്‍എസ്പി രംഗത്ത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് പറയാനാവില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് വ്യക്തമാക്കി. കൂടിയ വിലയ്ക്ക് ചില സാഹചര്യങ്ങളില്‍ കശുവണ്ടി വാങ്ങേണ്ടി വരും. സ്വകാര്യ ഉടമ തോട്ടണ്ടി വാങ്ങുന്നത് പോലെ സര്‍ക്കാര്‍ സംവിധാനത്തിന് വാങ്ങുവാന്‍ സാധിക്കില്ല. കുറഞ്ഞ വിലയ്ക്ക് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ എടുക്കാതിരിക്കുകയും കൂടിയ വിലയ്ക്ക് പിന്നീട് വാങ്ങുകയും ചെയ്യുന്നത് കശുവണ്ടി ഇടപാടില്‍ സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വക്കേറ്റ് ജനറല്‍ പരിശോധന നടത്തട്ടെ. അല്ലാതെ സതീശന്റെ ആരോപണങ്ങളോട് യോജിക്കാന്‍ നിര്‍വാഹമില്ല. നിയമസഭയില്‍ തുടര്‍ച്ചയായി തോട്ടണ്ടി വിഷയം ഉന്നയിച്ച് സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദത്തിലാക്കാനുളള നീക്കത്തിലായിരുന്നു പ്രതിപക്ഷം. ഈ അവസരത്തിലാണ് കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പി സര്‍ക്കാരിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച സതീശനെതിരെയും രംഗത്ത് വരുന്നത്.

റിസ്‌ക് എടുക്കുമ്പോള്‍ ആരോപണം ഉണ്ടാകും
സാഹസപ്പെട്ടാണ് സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറികള്‍ തുറന്നത്. കശുവണ്ടി തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത ശ്രമങ്ങളെ കുറച്ച് കാണാനാവില്ല. റിസ്‌ക് എടുക്കുമ്പോള്‍ അഴിമതി ആരോപണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ശരിയല്ല
അഡ്വക്കേറ്റ് ജനറല്‍ പരിശോധന നടത്തട്ടെ. അല്ലാതെ സതീശന്റെ ആരോപണങ്ങളോട് യോജിക്കാന്‍ നിര്‍വാഹമില്ല.

10 കോടി
തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്.

6.87 കോടി
കശുവണ്ടി വികസന കോര്‍പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തത് വഴി 6.87 കോടിയോളം രൂപയുടെ അഴിമതിയുണ്ടെന്നാണ് മറ്റൊരു ആരോപണം












Click it and Unblock the Notifications