കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യല്‍; സിപിഎമ്മിനെതിരെ ആര്‍എസ്പി; രാഷ്ട്രീയ ഉത്തരവാദിത്തമില്ലേ?

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതികരിച്ച് ആര്‍എസ്പി. ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ അതില്‍ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലേയെന്നാണ് ആര്‍എസ്പിയുടെ ചോദ്യം.

ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?

സംസ്ഥാനത്തെ നിയമവാഴ്ച്ച തകര്‍ന്നിരിക്കുകയാണ്. കേരളത്തിലാകെ അധോലോകം രൂപപ്പെട്ട അവസ്ഥയാണുള്ളത്. തിരുവോണ ദിവസം ക്വട്ടേഷന്‍ സംഘങ്ങള്‍ തെരുവില്‍ അഴിഞ്ഞാടുന്ന സ്ഥിതിയായിരുന്നുവെന്ന് ആര്‍എസ്പി പറഞ്ഞു. വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് തിരുവോണ ദിവസമായിരുന്നു.

cpm

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെതിരേയും എസ്എസ്പി രംഗത്തെത്തി. ആരോഗ്യ വകുപ്പില്‍ നടക്കുന്നത് കേട്ടാല്‍ അറക്കുന്ന കാര്യങ്ങളാണെന്നും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ജിഒ യൂണിയന്റെ ആളാണെന്നും ആര്‍എസ്പി ആരോപിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കാത്തത് ആരോഗ്യവകുപ്പില്‍ നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണെന്നും ആര്‍എസ്പി കുറ്റപ്പെടുത്തി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അംഗീകാരങ്ങളും അവാര്‍ഡുകളും മന്ത്രി സ്വീകരിക്കുന്നുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തവും മന്ത്രി ഏറ്റെടുക്കണമെന്ന് എര്‍എസ്പി പറഞ്ഞു.

ഇന്ന് രാവിലെയാണ് ബിനീഷ് കോടിയേരി കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തിയത്. രാവിലെ 11 ഓടെയായിരുന്നു ബിനീഷിനോട് ഇഡി ഹാജരാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒമ്പതരയാടെ തന്നെ ബിനീഷ് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു ഇഡി ബിനീഷ് കോടിയേരിക്ക് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബീനീഷ് സാവകാശം ചോദിച്ചിരുന്നുവെങ്കിലും അത് തള്ളുകയായിരുന്നു. ആറ് ദിവസമാണ് ബിനീഷ് സാവകാശം ചോദിച്ചത്.

Recommended Video

cmsvideo
Bineesh Kodiyeri under custody | Oneindia Malayalam

സ്വര്‍ണക്കടത്ത്, ഹവാല, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ പേരില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍, യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന കമ്പനി എന്നിവയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

സമാധാന നൊബേല്‍ പുരസ്‌കാരം; ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തു, ഇസ്രായേല്‍-യുഎഇ കരാര്‍സമാധാന നൊബേല്‍ പുരസ്‌കാരം; ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തു, ഇസ്രായേല്‍-യുഎഇ കരാര്‍

ടൊവിനോയുടെ വില്ലന്‍! റാംപിലെ താരം... താരസുന്ദരിയുടെ പ്രിയസുഹൃത്ത്; കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക്ടൊവിനോയുടെ വില്ലന്‍! റാംപിലെ താരം... താരസുന്ദരിയുടെ പ്രിയസുഹൃത്ത്; കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക്

English summary
RSP against CPM over the Enforcement directorate questioning Bineesh Kodiyeri in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X