ആര്എസ്പികള് ലയിച്ചു; സിപിഎമ്മിന് രൂക്ഷവിമര്‍ശനം
കൊല്ലം: ആര്‍എസ്പി പാര്‍ട്ടികള്‍ ലയിച്ചു. കൊല്ലത്ത് നടന്ന ലയള സമ്മേളനത്തില്‍ ലയന പ്രമേയം അംഗീകരിച്ചു. സമ്മേളനം ആര്‍എസ്പി ദേശീയ സെക്രട്ടറി ടിജെ ചന്ദ്രചൂഡന് ഉദ്ഘാടനം ചെയ്തു.
ആര്‍എസ്പിയുടെ കരുത്തനായ നേതാവായിരുന്ന ബേബി ജോണിന്റെ മകന് ഷിബു ബേബി ജോണ്‍ നേതൃത്വം നല്കുന്ന ആര്‍എസ്പി ബി , ദേശീയപ്പാര്‍ട്ടിയായ ആര്എസ്പിയില് ലയിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ടിജെ ചന്ദ്രചൂഡനും എന്‍കെ പ്രേമചന്ദ്രനും നേതൃത്വം നല്കുന്ന ആര്‍എസ്പി യുഡിഎഫില്‍ ചേര്‍ന്നിരുന്നു.

സിപിഎം ഇല്ലാത്ത ഒരു വിശാല ഇടതുപക്ഷത്തിന് രൂപം നല്‍കാനാണ് ആര്‍എസ്പി ഉദ്ദേശിക്കുന്നതെന്ന് ചന്ദ്രചൂഡന് പറഞ്ഞു. സ്വകാര്യ മുതലാളിമാര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടിയെന്നാണ് സിപിഎമ്മിനെ ചന്ദ്രചൂഡന് വിശേഷിപ്പിച്ചത്.
സിപിഐക്ക് നേരേയും കടുത്ത വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. ആണുപെണ്ണും കെട്ട പാര്‍ട്ടിയെന്നാണ് സിപിഐയെ ചന്ദ്രചൂഡന് വിശേഷിപ്പിച്ചത്. സിപിഎമ്മിന് വലിയ അപചയം സംഭവിച്ചു. ആ അപചയം ഇടതുപക്ഷത്തെ ആകെ ബാധിച്ചുവെന്നും ചന്ദ്രചൂഡന് പറഞ്ഞു. സിപിഎമ്മില്‍ ഇപ്പോഴുള്ളത് കശ്മലന്മാരായ നേതാക്കന്മാരാണെന്നും ചന്ദ്രചൂഡന് പറഞ്ഞു.
കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ മൂവായിരം പ്രതിനിധികള്‍ പങ്കെടുത്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിപി രാമകൃഷ്ണ പിള്ള പതാക ഉയര്‍ത്തി. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications