കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പികള്‍ ലയിച്ചു; സിപിഎമ്മിന് രൂക്ഷവിമര്‍ശനം

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: ആര്‍എസ്പി പാര്‍ട്ടികള്‍ ലയിച്ചു. കൊല്ലത്ത് നടന്ന ലയള സമ്മേളനത്തില്‍ ലയന പ്രമേയം അംഗീകരിച്ചു. സമ്മേളനം ആര്‍എസ്പി ദേശീയ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍എസ്പിയുടെ കരുത്തനായ നേതാവായിരുന്ന ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി ബി , ദേശീയപ്പാര്‍ട്ടിയായ ആര്‍എസ്പിയില്‍ ലയിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ടിജെ ചന്ദ്രചൂഡനും എന്‍കെ പ്രേമചന്ദ്രനും നേതൃത്വം നല്‍കുന്ന ആര്‍എസ്പി യുഡിഎഫില്‍ ചേര്‍ന്നിരുന്നു.

TJ Chandrachooan

സിപിഎം ഇല്ലാത്ത ഒരു വിശാല ഇടതുപക്ഷത്തിന് രൂപം നല്‍കാനാണ് ആര്‍എസ്പി ഉദ്ദേശിക്കുന്നതെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു. സ്വകാര്യ മുതലാളിമാര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടിയെന്നാണ് സിപിഎമ്മിനെ ചന്ദ്രചൂഡന്‍ വിശേഷിപ്പിച്ചത്.

സിപിഐക്ക് നേരേയും കടുത്ത വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. ആണുപെണ്ണും കെട്ട പാര്‍ട്ടിയെന്നാണ് സിപിഐയെ ചന്ദ്രചൂഡന്‍ വിശേഷിപ്പിച്ചത്. സിപിഎമ്മിന് വലിയ അപചയം സംഭവിച്ചു. ആ അപചയം ഇടതുപക്ഷത്തെ ആകെ ബാധിച്ചുവെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. സിപിഎമ്മില്‍ ഇപ്പോഴുള്ളത് കശ്മലന്‍മാരായ നേതാക്കന്‍മാരാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ മൂവായിരം പ്രതിനിധികള്‍ പങ്കെടുത്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിപി രാമകൃഷ്ണ പിള്ള പതാക ഉയര്‍ത്തി. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു.

English summary
RSP B merged with RSP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X