ആര്‍എസ്പി ആണാണോ പെണ്ണാണോ... പന്ന്യന്‍ ചോദിക്കുന്നു
തിരുവനന്തപുരം: ആര്‍എസ്പി ആണാണോ പെണ്ണാണോ... ചോദ്യം സിപിഐയുടെ ഭാഗത്ത് നിന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണാണോ പെണ്ണാണോ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ചോദിക്കുന്നത്.
ആര്‍എസ്പി പാര്‍ട്ടികളുടെ ലയന സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ടിജെ ചന്ദ്ര ചൂഡന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്. ആണും പെണ്ണും കെട്ട പാര്‍ട്ടിയാണ് സിപിഐ എന്നായിരുന്നു ചന്ദ്രചൂഡന്റെ വിമര്‍ശനം.

ആര്‍എസ്പി എന്തായാലും സിപിഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് പന്ന്യന്‍ രവീന്ദ്രന് ചന്ദ്രചീഡനോട് പറയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പിയുടെ സ്ഥാനം എന്തെന്ന് ചിന്തിക്കണം എന്നും പന്ന്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎമ്മിനും സിപിഐക്കും എതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ചന്ദ്രചൂഡന് സമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതിനെതിരെ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നു വന്നിട്ടില്ല.
സിപിഐയേയും പന്ന്യനേയും വിമര്‍ശിക്കാന്‍ ചന്ദ്രചൂഡന് ഉയോഗിച്ച ഭാഷ മോശമായിപ്പോയെന്ന് പരക്കെ ആക്ഷേപമുണ്ട്. സിപിഐയെപ്പോലെ മഹത്തായ പാര്‍ട്ടി ഇപ്പോള്‍ ആണും പെണ്ണും കെട്ടവന്റെ കയ്യിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. പിറകില്‍ നിന്ന് നോക്കിയാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ പറ്റില്ലെന്നും ചന്ദ്രചൂഡന് പറഞ്ഞിരുന്നു.
എല്‍ഡിഎഫിലുള്ള സമയത്ത് സിപിഐക്ക് ഒപ്പം ചേര്‍ന്നായിരുന്നു ചന്ദ്രചൂഡന് അടമുള്ള ആര്‍എസ്പി നേതാക്കള്‍ സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications