അരുവിക്കര കഴിഞ്ഞു; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍എസ്പി
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് അവകാശവാദവുമായി ആര്‍എസ്പി രംഗത്തെത്തി. യുഡിഎഫ് യോഗത്തിന് തൊട്ടുമുന്‍പ് ആര്‍എസ്പി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. അരുവിക്കരയിലെ വിജയത്തില്‍ തങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് ആര്‍എസ്പിയുടെ അവകാശവാദം.
നേരത്തെ ആര്‍എസ്പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് യുഡിഎഫില്‍ അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. എന്നാല്‍, അരുവിക്കര തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനംകാത്തവരെന്ന് നിലയിലാണ് ആര്‍എസ്പി വീണ്ടും ഇതിനായി സമീപിക്കുന്നത്. ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് തിരികെ വിളിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ആര്‍എസ്പിയുടെ തീരുമാനം.

കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര ഇടതുപക്ഷത്തിനുവേണ്ടി ആര്‍എസ്പി സ്ഥാനാര്‍ഥിയായിരുന്നു മത്സരിച്ചിരുന്നത്. അന്നും പതിനായിരത്തില്‍ അധികം വോട്ടിന് എല്‍ഡിഎഫ് തോറ്റു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് നിലനിര്‍ത്തുന്നതിനൊപ്പം ആര്‍എസ്പിയുടെ വോട്ടുപിടിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍.
ഏതുവിധേനയും ആര്‍എസ്പിയെയും ജനതാദളിനെയും എല്‍ഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ശ്രമം എന്നാല്‍, കൂടുതല്‍ സ്ഥാനമാനങ്ങളും വാഗ്ദാനങ്ങളും അവരെ യുഡിഎഫില്‍ തന്നെ നിലനിര്‍ത്താന്‍ യുഡിഎഫും ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്‍കിയേക്കുമെന്നാണ് സൂചന.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications