കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര കഴിഞ്ഞു; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍എസ്പി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് അവകാശവാദവുമായി ആര്‍എസ്പി രംഗത്തെത്തി. യുഡിഎഫ് യോഗത്തിന് തൊട്ടുമുന്‍പ് ആര്‍എസ്പി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. അരുവിക്കരയിലെ വിജയത്തില്‍ തങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് ആര്‍എസ്പിയുടെ അവകാശവാദം.

നേരത്തെ ആര്‍എസ്പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് യുഡിഎഫില്‍ അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. എന്നാല്‍, അരുവിക്കര തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനംകാത്തവരെന്ന് നിലയിലാണ് ആര്‍എസ്പി വീണ്ടും ഇതിനായി സമീപിക്കുന്നത്. ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് തിരികെ വിളിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ആര്‍എസ്പിയുടെ തീരുമാനം.

rsp-flag

കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര ഇടതുപക്ഷത്തിനുവേണ്ടി ആര്‍എസ്പി സ്ഥാനാര്‍ഥിയായിരുന്നു മത്സരിച്ചിരുന്നത്. അന്നും പതിനായിരത്തില്‍ അധികം വോട്ടിന് എല്‍ഡിഎഫ് തോറ്റു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് നിലനിര്‍ത്തുന്നതിനൊപ്പം ആര്‍എസ്പിയുടെ വോട്ടുപിടിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍.

ഏതുവിധേനയും ആര്‍എസ്പിയെയും ജനതാദളിനെയും എല്‍ഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ശ്രമം എന്നാല്‍, കൂടുതല്‍ സ്ഥാനമാനങ്ങളും വാഗ്ദാനങ്ങളും അവരെ യുഡിഎഫില്‍ തന്നെ നിലനിര്‍ത്താന്‍ യുഡിഎഫും ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്‍കിയേക്കുമെന്നാണ് സൂചന.

English summary
RSP Had Claimed The Deputy Speaker Position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X