ഡെ. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി; തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫില്‍ പുതിയ കലാപത്തിന് തുടക്കമിട്ട് ആര്‍എസ്പി ഏകപക്ഷീയമായി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന് സ്ഥാനാര്‍ത്ഥിയാകുമെന്ന് എ.എ. അസീസ് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്കാന് യുഡിഎഫ് തത്വത്തില്‍ തീരുമാനിച്ചതാണെന്ന് അസീസ് വ്യക്തമാക്കി.
എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെയും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ആര്‍എസ്പി അവകാശവാദം ഉന്നയിച്ചിരുന്നതായും എന്നാല്‍ ചര്‍ച്ച നടക്കുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിവു വന്നാല്‍ ആ പാര്‍ട്ടിതന്നെയാണ് അത് ഏറ്റെടുക്കുകയാണ് പതിവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ യുഡിഎഫിനെ സമ്മര്‍ദ്ദം ചെലുത്തി സ്ഥാനങ്ങള്‍ നേടുയെടുക്കാനാണ് ആര്‍എസ്പിയുടെ ശ്രമം. അരുവിക്കര സീറ്റ് തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രണ്ട് സീറ്റുകള്‍ ആര്‍എസ്പിക്ക് നല്‍കണമെന്ന് ആര്‍എസ്പി നേതാവ് ചന്ദ്രചൂഡനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ടത്. എന്നാല്‍ യുഡിഎഫിലും ആര്‍എസ്പിക്ക് അവഗണന ലഭിക്കുകയാണെന്നാണ് സൂചന. അതിനിടെ, നേരത്തെ ഇടതുപക്ഷത്തുനിന്നും അകന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയും യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹവുമുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications