കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി ഇപ്പോള്‍ സംപൂജ്യര്‍, കോണ്‍ഗ്രസിനൊപ്പം നിന്ന് കാര്യങ്ങള്‍ പഠിക്കൂ; പരിഹാസവുമായി കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ എസ് പിയെ പരിഹസിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ആര്‍എസ്പി ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നില്‍ക്കട്ടയെന്നും കോണ്‍ഗ്രസിനൊപ്പം നിന്ന് കാര്യങ്ങള്‍ പഠിക്കട്ടയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. ആര്‍എസ്പിയുമായി നിലവില്‍ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും അവര്‍ ഇപ്പോള്‍ സംപ്യൂജ്യരാണെന്നും കോടിയേരി പറഞ്ഞു. കെപി അനില്‍ കുമാറിന് പിന്നാലെ സിപിഎമ്മിലേക്ക് എത്തിയ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറിനെ എകെജി സെന്ററില്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപ്പ് ചാക്ക് വെള്ളിത്തില്‍ വച്ച അവസ്ഥയിലാണ് ഇപ്പോള്‍ കെപിസിസി. ദിവസവും ഓരോ ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നത്. റോസക്കുട്ടി ടീച്ചറില്‍ നിന്നാണ് ഇത് ആരംഭിച്ചതെന്നും കോടിയേരി വ്യക്തമാക്കി. അവരാണ് തിരഞ്ഞെടുപ്പ് കാലത്ത് ആദ്യം രാജി പ്രഖ്യാപിച്ചത്. പിന്നിട് തുടര്‍ച്ചയായി വിവിധ ജില്ലകളിലെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ രാജിവെച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൂന്ന് കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ ഒന്നിച്ച് രാജിവെക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

kerala

രാജിവയ്ക്കുന്നവര്‍ സിപിഎമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം കൂടുതല്‍ സ്വീകാര്യമാകുന്നു എന്നതാണ് ഇതിലൂടെ മനസിലകാന്‍ സാധിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടെത്തിയ രതികുമാറിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുമെന്ന കാര്യം തീര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കമാന്‍ഡ് പോലും ദുര്‍ബലമായി കഴിഞ്ഞിരിക്കുകയാണ്. ബിജെപിയിലേക്ക് പോയ നേതാക്കളെ മാലിന്യമെന്ന് അവര്‍ വിളിച്ചിട്ടില്ല. ഇപ്പോള്‍ രാജിവെച്ചവര്‍ ബിജെപിയിലേക്ക് പോയാല്‍ അവരൊന്നും മിണ്ടില്ല. മാലിന്യങ്ങളെന്നു വിളിച്ചാലൊന്നും ഇതിനെ മാറ്റാന്‍ കഴിയില്ല. കോണ്‍ഗ്രസില്‍ നിന്ന് ചോര്‍ത്തല്‍ ഞങ്ങളുടെ നയമല്ല. സിപിഎമ്മുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവരെ പാര്‍ട്ടി സ്വീകരിക്കും. അല്ലാതെ മറ്റൊരു നിലപാട് ഞങ്ങള്‍ക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

അതേസമയം, നേരത്തെ ആര്‍എസ്പി എല്‍ഡിഎഫിലേക്ക് ചുവടുമാറ്റിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഡിഎഫ് മുന്നണിയില്‍ ആര്‍എസ്പി വിവേചനം നേരിടുന്ന തുടങ്ങിയ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ കോണ്‍ഗ്രസിലെ ഗ്രൂപ്പു കളിയില്‍ ആര്‍എസ്പിക്ക് കടുത്ത അതൃപ്തി ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കോടിയേരിയുടെ പ്രസ്താവന പുറത്തുവന്നതോടെ ആര്‍എസ്പിക്കുള്ള വാതില്‍ ഉടന്‍ എല്‍ഡിഎഫിലേക്ക് തുറക്കില്ല എന്ന് വേണം മനസിലാക്കാന്‍.

English summary
RSP is now zero, CPM Politburo member Kodiyeri Balakrishnan mocks RSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X